ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; ചോറോടില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

By | Wednesday June 19th, 2019

SHARE NEWS

വടകര:  ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍  – ചോറോട് ഗ്രാമപഞ്ചായത്തിലെ സ്കൂൾ പരിസരങ്ങളില്‍ നിന്നും  മറ്റും പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപനയും, നിയമ ലംഘനവും കണ്ടെത്തി.മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കി.

നിരോധിത പ്ലാസ്റ്റിക് സഞ്ചികളുടെ വില്പന ശ്രദ്ധയിൽപ്പെട്ട പ്രദേശത്തു നിന്ന് പിടിച്ചെടുക്കുകയും കോപ്ട പ്രകാരം  600 രൂപ പിഴ ഈടാക്കുകയും ,3 സ്ഥാപനങ്ങൾക്ക് നിയമനടപടി യുടെ മുന്നോടിയായി നോട്ടീസ് നൽകുകയും, വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമയ്ക്കെതിരെ നടപടി ശുപാർശ ചെയ്യുകയും ചെയ്തു.

പകർച്ചവ്യാധി പ്രതിരോധ ജാഗ്രതാ പദ്ധതി പ്രകാരം തുടർ പരിശോധന ഉണ്ടാകുമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ: ഡെയ്സി ഗോരെ അറിയിച്ചു – പരിശോധനയ്ക്ക് ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ജയരാജ്, രാജേഷ്.ആർ,റീഷ്മ.എം എന്നിവർ നേതൃത്വം നൽകി –

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്