Categories
Breaking News

മഴ തുടരുന്നു … വടകര നഗരം വെള്ളക്കെട്ടില്‍

വടകര : കനത്ത മഴയില്‍ നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളത്തിനടയില്‍. പുതിയ ബസ് സ്റ്റാന്റ്് പരിസരം പൂര്‍ണ്ണമായും വെള്ളത്തിനിടയിലായി. മിക്ക കടകളിലും വെള്ളം കയറുന്ന അവസ്ഥയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മിക്ക കടകളും അടച്ചിട്ട ശേഷമായതിനാല്‍ വെള്ളം കയറിയുള്ള നാശനഷ്ടങ്ങളുടെ തോത് കൂടാനിടയുണ്ട്. മഴയെ തുടര്‍ന്ന് താഴെ അങ്ങാടി പ്രദേശത്തും വെള്ളം കയറുകയാണ്.


കോതി ബസാറിലെ റോഡ് പുഴയായി ഒഴുകയാണ്. കോതി ബസാര്‍, വലിയ വളപ്പ് , ജമാത്ത് പള്ളി , എന്നിവടങ്ങളിലെല്ലാം വെള്ളം കയറിയ അവസ്ഥയാണ്. ഇന്നലെ മുതല്‍ നിര്‍ത്താത്തെ പെയ്യുന്ന മഴയില്‍ താഴെ അങ്ങാടി അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലാണ്. കോതി ബസറില്‍ നിരവധി കടകളില്‍ വെള്ളം കയറി. കോവിഡ് പ്രതിസന്ധിയിലെ വ്യാപാര നഷ്ടത്തിനൊപ്പം മഴക്കാല ദുരിതവും പേറുകയാണ് അങ്ങാടിയിലെ വ്യാപാരികള്‍.

അഴുക്കു ചാലില്‍ നിന്നും കലര്‍ന്ന വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. ഇത് പകര്‍വ്യാധി വ്യാപനത്തിനും ഇടയാക്കിയേക്കും. വടകര നഗരസഭ മഴക്കാല പൂര്‍വ്വ ശുചീകരണം കൃത്യമായി നടപ്പിലാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.


മഴക്കു പിന്നാലെ കടലാക്രമണം ശക്തമായതോടെ തീരദേശവാസികളുടെ ദുരിതങ്ങള്‍ വര്‍ദ്ധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അറുപതോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ട്.
തീരദേശത്തെ എല്ലാ വില്ലേജുകളിലും അടിയന്തരസാഹചര്യത്തെ നേരിടാന്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഉള്‍പ്പെടെ സജ്ജമാക്കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS