ഡോ അനൂപ് കുമാറിന് സ്വീകരണം നല്‍കി

By news desk | Friday July 13th, 2018

SHARE NEWS

വടകര: മണിയൂര്‍ ചെല്ലട്ട് പൊയില്‍ ഗ്രാമ ജ്യോതി കലാ സാംസ്‌കാരിക വേദി പ്രതിഭാ സംഗമവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

പയ്യോളി സി.ഐ.ദിനേശ് കോറോത്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ‘നിപ പ്രതിരോധ ചികിത്സയില്‍ ശ്രദ്ധേയനായ ഡോ: അനൂപ് കുമാറിന് സി.ഐ.ഉപഹാരം സമര്‍പ്പിച്ചു.

ടി.സി. സത്യനാഥന്‍ മുഖ്യ പ്രഭാഷണം നടത്തി. മനോജ് കുന്നത്തുംകര അധ്യക്ഷത വഹിച്ചു.

സി.എം. കേളപ്പന്‍ ,ആര്‍.ഒ. മൊയ്തീന്‍ ,ടി. നവനിത, എ.എം. ബാലന്‍ ,രാജന്‍ മാണിക്കോത്ത്, എന്‍.കെ.നാസര്‍ ,ബഷീര്‍ വലിയാനൂര്‍ ,പോക്കര്‍ ഹാജി കാരാളത്ത് ,എന്‍.എം.അജേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്