പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനായി അവസരം

By | Monday December 3rd, 2018

SHARE NEWS
വടകര: വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനുളള അവസരം സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയ റിംഗ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്‌മെന്റ്  കോഴ്‌സുകളില്‍  (പി.ജി, പി.എച്ച്.ഡി കോഴ്‌സുകള്‍ മാത്രം) ഉപരിപഠനം  നടത്തുന്നതിനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് (രണ്ടാം ഘട്ടം) അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫാറത്തിന്റെ മാതൃകയും, യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും ണണണ.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 15  നകം  ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാം നില, കനകനഗര്‍, വെള്ളയമ്പലം തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ – 0495-2377786.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read