ഹോമിയോപ്പതി അത്ര മോശം ഡിഗ്രിയൊന്നുമല്ല;; വടകരയില്‍ വിതരണം ചെയ്ത് 15,000 ഗുളികകള്‍

By news desk | Saturday August 22nd, 2020

SHARE NEWS

വടകര: കോവിഡ് പ്രതിരോധത്തിന് ഹോമിയോപ്പതി ഇമ്യൂണിറ്റി ബ്ലൂസറ്റര്‍ മരുന്ന് ഫലപ്രദമെന്ന വാദത്തിന് കരുത്തേകുന്നു. കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത് വടകര താഴെ അങ്ങാടി പ്രദേശത്ത് വിതരണം ചെയതത് 15,000 ഗുളികളാണ് ഹോമിയോ മരുന്ന് ഏറെ ഫലപ്രദമാണെന്നാണ് ഇവിടെയുള്ള വാര്‍ഡ് കൗണ്‍സിലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

താഴെ അങ്ങാടി പാണ്ടികശാല വളപ്പിലെ ടാക്‌സി ഡ്രൈവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് പ്രദേശവാസികള്‍ ആശങ്ക പരന്നു. വടകരയില്‍ ഏറെ ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇവിടം . മുസ്ലീം ലീഗ് പ്രദേശിക നേതാക്കളും വാര്‍ഡ് കൗണ്‍സിലര്‍മാരും മുന്‍കൈയെടുത്ത് തണ്ണീര്‍ പന്തലലില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധ മരുന്ന് എത്തിച്ചത് വിതരണം ചെയ്യുകയായിരുന്നു.

 

വടകര നഗരസഭയിലെ മുക്കോല, കൊയിലാണ്ടിവ വളപ്പ് , മുകച്ചേരി, പുറങ്കര, അഴിത്തല, പാണ്ടികശാല വാര്‍ഡുകളിലായി 15,000 ഗുളികളാണ് വിതരണം ചെയതത്. ഹോമിയോ മരുന്ന് വിതരണത്തിന് വടകര നഗരസഭയും ആരോഗ്യ വകുപ്പും താല്‍പര്യമെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

 


പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയില്‍ നിന്നാണ് ഹോമിയോ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. തുടര്‍ന്ന് പത്തനംതിട്ട ഹോമിയോപ്പതി ഡിഎംഒ ജില്ലയില്‍ ഉടനീളം ഹോമിയ പ്രതിരോധ മരുന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ജില്ലയില്‍ എട്ട് ലക്ഷത്തിലധികം പേര്‍ക്ക് മരുന്ന് വിതരണം ചെയ്‌തെന്നും ജില്ലയിലെ ആകെ ജനസംഖ്യയായ 12 ലക്ഷം പേരില്‍ 8,39,895 പേര്‍ മരുന്ന് കഴിച്ചതായും ഹാമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജു കുമാര്‍ പറയുന്നു.

കോവിഡിനെ തുരത്താന്‍ ഹോമിയോപ്പതിയുടെ സേവനവും ഉപയോഗിക്കണമെന്നാണ് ഡോ. ബിജു.പറയുന്നത്.
ചൈനയും ക്യൂബയും ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ സേവനം കൊറോണ രോഗത്തിനെതിരെ വ്യാപകമായി ഉപയോഗിച്ചു. ലോകത്തിനു മുന്നില്‍ ചികിത്സയുടെ സംയോജിത കാഴ്ചപ്പാട് മുന്നോട്ട് വെച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനം നല്‍കുന്നുവെന്നും ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

ഇറാന്‍ ,ഫിലിപ്പൈന്‍സ്, ഇറ്റലി, ഫ്രാന്‍സ്,യു കെ തുടങ്ങിയ രാജ്യങ്ങളിലും ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മുഖ്യമന്ത്രി പിണറായി വിജയനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനായി ആയുര്‍വേദ ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ് എന്ന് പറയുകയും ചെയ്തു.
എന്നാല്‍ പതിവ് പോലെ ഐഎംഎയും, ചില സ്ഥിരം അലോപ്പതി ശാസ്ത്ര തീവ്രവാദികളും യുക്തിവാദികളും രംഗത്തു വന്നുവെന്നും ബിജു ഫേസ്ബുക്കില്‍ ആരോപിക്കുന്നു. കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായ പത്തനംതിട്ട ജില്ലയിലെ ഡിഎംഒ(ഹോമിയോ) യാണ് പ്രശസ്ത സംവിധായകനായ ബിജു കുമാര്‍ ദാമോദരന്‍.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് ആഴ്‌സിനിക് ആല്‍ബം 30 എന്ന മരുന്ന് സ്ട്രിപ്പുകള്‍ ആണ് ഇമ്യുണിറ്റി ബൂസ്റ്റര്‍ വിതരണത്തിനായി നല്‍കുന്നത്

ഡോ . ബിജുവിന്റെ എഫ് ബി കുറിപ്പ് …..

സമീപ കാലത്തെ ലോക ചരിത്രത്തിൽ അപൂർവമായാണ് ഒരു പാൻഡെമിക് രോഗം ലോകത്തെ ഒന്നാകെ മുൾമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുന്നത് ….

Posted by Bijukumar Damodaran on Tuesday, April 14, 2020

സമീപ കാലത്തെ ലോക ചരിത്രത്തില്‍ അപൂര്‍വമായാണ് ഒരു പാന്‍ഡെമിക് രോഗം ലോകത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുന്നത് . ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിക്കൊണ്ട് ഒരു രോഗം വ്യാപിക്കുകയാണ് . സാധ്യമായ എല്ലാ പ്രതിരോധ മാര്‍ഗ്ഗങ്ങളും ഈ രോഗത്തിനെ തുരത്താന്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനം . ആധുനിക വൈദ്യ ശാസ്ത്രം ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ സേവനം ആണ് അനുഷ്ടിച്ചുകൊണ്ടിരിക്കുന്നത് . ബ്രെയ്ക്ക് ദി ചെയിന്‍ , സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിവ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളുടെ സഹകരണത്തോടെ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട് . കൃത്യമായ സ്‌ക്രീനിങ്ങുകളും , ഐസൊലേഷന്‍ സംവിധാനവും ഒക്കെ വളരെ മികച്ച രീതിയില്‍ തന്നെ നടപ്പാക്കുന്നു .

ഈ രോഗത്തിന് ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ മരുന്നുകള്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ ഒരു പ്രതിബന്ധമായി നമുക്ക് മുന്‍പിലുള്ളത് . ഈ വസ്തുത കൃത്യമായി മനസ്സിലാക്കിയ ചൈന ഉള്‍പ്പെടെയുള്ള പല ലോക രാജ്യങ്ങളും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സേവനത്തിനൊപ്പം ട്രഡീഷണല്‍ വൈദ്യ ശാസ്ത്രങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തി ആണ് കൊറോണ രോഗത്തെ തുരത്തിയത് . ചൈന ചൈനീസ് മെഡിസിന്റെ ഉപയോഗം കൊറോണയെ നേരിടുന്നതില്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു . ക്യൂബയില്‍ ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ സേവനം കൊറോണ രോഗത്തിനെതിരെ വ്യാപകമായി ഫലപ്രദമായി ഉപയോഗിച്ചു .

ഇറാന്‍ ,ഫിലിപ്പൈന്‍സ്, ഇറ്റലി, ഫ്രാന്‍സ്,യു കെ തുടങ്ങിയ രാജ്യങ്ങളിലും ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വരുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്കാണ് കൊറോണ വൈറസ് ബാധിക്കാന്‍ കൂടുതല്‍ സാധ്യത എന്നുള്ളത് കൊണ്ട് തന്നെ മനുഷ്യന്റെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി കൂട്ടുവാന്‍ പരമ്പരാഗത / ബദല്‍ വൈദ്യശാസ്ത്രങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി രോഗ വ്യാപന സാധ്യത തടയുക എന്നതാണ് ചൈനയും ക്യൂബയും ഒക്കെ അവലംബിച്ചു വിജയിച്ച മാര്‍ഗ്ഗം. ഇന്ത്യയില്‍ ആയുഷ് മന്ത്രാലയം മാര്‍ച് 6 ന് തന്നെ ഇത്തരത്തില്‍ സ്വാഭാവിക രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ മരുന്നുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന സര്‍ക്കുലര്‍ പുറത്തിറക്കി .രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ് , ബ്രെയ്ക്ക് ദ ചെയിന്‍ , വ്യക്തി ശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പു വരുത്തുന്നതിനൊപ്പം ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചു 6 നുള്ള ഉത്തരവില്‍ പറഞ്ഞിരുന്നത് .

മാര്‍ച് 13 ന് കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനായി ആയുര്‍വേദ ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ് എന്ന് പത്ര സമ്മേളനത്തില്‍ പറയുകയും ചെയ്തു . തുടര്‍ന്ന് കേരളത്തില്‍ പല ജില്ലകളിലും ഇത്തരത്തില്‍ രോഗ പ്രതിരോധ ശേഷി കൂട്ടുവാനുള്ള ആയുഷ് മരുന്നുകള്‍ സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍ മുഖേന കൊടുത്തു വരികയും ചെയ്യുന്നുണ്ട് . ഇതിനെതിരെ പതിവ് പോലെ ഐ എം എ യും , ചില സ്ഥിരം അലോപ്പതി ശാസ്ത്ര തീവ്രവാദികളും യുക്തിവാദികളും രംഗത്തു വന്നു.

പക്ഷെ പൊതു ജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഒക്കെ വലിയ തോതിലുള്ള ആവശ്യപ്രകാരം ഈ ലോക്ക് ഡൗണ്‍ കാലത്തും ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ ഒട്ടേറെ ജനങ്ങള്‍ക്ക് നല്‍കുവാന്‍ സാധ്യമായി . കൃത്യമായ ഡേറ്റ കളക്ഷനും , സര്‍വേയും , പഠനങ്ങളും ഇതോടൊപ്പം നടക്കുന്നുമുണ്ട് . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആയുഷ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ സേവനം ആയുഷ് രോഗ പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതില്‍ നിന്നും പിന്‍വലിക്കുന്നതിനായി ആശാ വര്‍ക്കര്‍മാര്‍ എന്നാല്‍ അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നിയോഗിക്കപ്പെട്ടത് ആണ് എന്ന തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രസ്താവന പോലും ഉത്തരവാദിത്വപ്പെട്ട ഡോക്ടര്‍മാരുടെ സംഘടന നടത്തി എന്നതും ഈ അവസരത്തില്‍ ഓര്‍ക്കാം . ആയുഷ് ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആയാണ് ആശാ വര്‍ക്കര്‍മാരെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത് അല്ലാതെ അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ മാത്രം ഫീല്‍ഡ് വര്‍ക്കര്‍മാര്‍ അല്ല ആശ വര്‍ക്കര്‍മാര്‍ എന്നത് ഈ വ്യാജ പ്രസ്താവന ഇറക്കിയവര്‍ക്കും നന്നായി അറിയാം..

ലോക്ക് ഡൗണ്‍ കാലത്ത് ആയുര്‍വേദ ഹോമിയോ മേഖലയിലെ പ്രമുഖരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ആയുഷ് മേഖലയിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകള്‍ ഈ സാഹചര്യത്തില്‍ വിപുലമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ഇതിനായി പ്രോട്ടോക്കോളുകളും ട്രെയിനിങ്ങുകളും നടപ്പില്‍ വരുത്താനും പ്രത്യേക ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിക്കുവാനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു . ഇതേ തുടര്‍ന്ന് കേരളാ മുഖ്യമന്ത്രി ആയുര്‍വേദ രംഗത്തെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു . ആയുര്‍വേദ വകുപ്പ് നല്‍കിയ ആക്ഷന്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആയുര്‍വേദ വൈദ്യശാസ്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുഷ് സെക്രട്ടറി ഏപ്രില്‍ 8 ന് ഒരു ഓര്‍ഡര്‍ പുറത്തിറക്കുകയും ചെയ്തു .തുടര്‍ന്ന് ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ ആക്ഷന്‍ പ്ലാന്‍ ആയുഷ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് .ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു .
ഈ കാലയളവില്‍ മണിപ്പൂര്‍, കര്‍ണാടക, ഗോവ , ഗുജറാത്ത് , മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആയുര്‍വേദ , ഹോമിയോപ്പതി മരുന്നുകള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ഉപയോഗിക്കേണ്ടതാണ് എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട് . ആ സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ഒത്തു ചേര്‍ന്ന് അവരവരുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു . സതേണ്‍ റെയില്‍വേ തങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഹോമിയോപ്പതി മരുന്ന് കഴിക്കേണ്ടതാണെന്ന് ഉത്തരവിട്ടിട്ടുണ്ട്.
ഇത്തരത്തില്‍ ലോകം കണ്ടിട്ടില്ലാത്ത ഒരു മഹാ വിപത്തിനെ നേരിടാന്‍ എല്ലാ വൈദ്യ ശാസ്ത്രങ്ങളുടെയും സേവനം അവരവര്‍ക്ക് സാധ്യമാകുന്ന മേഖലകളില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ചെയ്യേണ്ടത് . ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോള്‍ നല്‍കിയ ഏഴു നിര്‍ദ്ദേശങ്ങളില്‍ മൂന്നാമത്തേത് ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിക്കണം എന്നതാണ് . ഭാരതത്തിന്റെ തനത് വൈദ്യ ശാസ്ത്രമായ ആയുര്‍വേദത്തിന്റെ സാധ്യതകളും . വൈറല്‍ രോഗങ്ങളുടെ പ്രതിരോധത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഹോമിയോപ്പതിയുടെ സേവനവും കൊറോണ രോഗത്തെ നേരിടുന്നതില്‍ ഉപയോഗപ്പെടുത്തണം എന്ന വ്യക്തമായ സന്ദേശവും നിര്‍ദ്ദേശവും ആണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത് . ചികിത്സയും പ്രതിരോധവും ഇല്ലാത്ത ഒരു രോഗത്തെ നേരിടുവാന്‍ നിയമാനുസൃതം ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വൈദ്യശാസ്ത്രങ്ങളുടെയും അറിവുകളും, ശാസ്ത്ര സങ്കേതങ്ങളും സാധ്യതകളും വൈവിധ്യ പൂര്‍ണ്ണമായ തെറാപ്യൂട്ടിക് രീതികളും സമന്വയിപ്പിച്ചു ഉപയോഗപ്പെടുത്തുക എന്ന വിശാലമായ ഒരു കാഴ്ചപ്പാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടിട്ടുള്ളത് . ഇന്ത്യ പോലെ വലിയ വൈവിധ്യ പൂര്‍ണ്ണമായ അറിവുകളുടെയും സംസ്‌കാരങ്ങളുടെയും ദേശ ഭാഷാന്തരങ്ങളുടെയും കൂടിച്ചേരല്‍ ഉള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അത്തരത്തില്‍ നിലനില്‍ക്കുന്ന എല്ലാ വൈദ്യ ശാസ്ത്രങ്ങളുടെയും തെളിവുകളും അനുഭവങ്ങളും ഒക്കെ മുന്‍നിര്‍ത്തി അവയുടെ എല്ലാം സംയോജിതമായ ഒരു പ്രവര്‍ത്തനത്തിനായി മുന്‍കൈ എടുക്കുന്നു എന്നത് ഒരു വലിയ മാതൃക ആണ് . ചൈനയും ക്യൂബയും ഒക്കെ പരീക്ഷിച്ചു വിജയിച്ച ഒരു രീതി ആണത് . എല്ലാ വൈദ്യ ശാസ്ത്രങ്ങള്‍ക്കും അതിന്റേതായ നേട്ടങ്ങളും പരിമിതിയും ഉണ്ട് . ഒരു വൈദ്യ ശാസ്ത്രവും പൂര്‍ണ്ണം അല്ല . നമ്മുടെ അറിവുകളും പൂര്‍ണ്ണം അല്ല . ഒരുപക്ഷെ ആദിവാസി വൈദ്യം പോലെയുള്ള മേഖലകളില്‍ വലിയ സാധ്യതകള്‍ ഉണ്ടാകും പക്ഷെ അവയൊന്നും തന്നെ നമ്മള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുവാനോ പഠന വിധേയമാക്കുവാനോ ഉള്ള ഒരു സാഹചര്യം സൃഷ്ടിച്ചിട്ടില്ല. അതിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു . ഓരോ വൈദ്യ ശാസ്ത്രങ്ങളുടെയും സാധ്യതകള്‍ ആവശ്യമായ സാഹചര്യങ്ങളില്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്ന ഒരു സംയോജിത ചികിത്സാ കാഴ്ചപ്പാടാണ് ചൈനയ്ക്കും ക്യൂബയ്ക്കും പിന്നാലെ ഇപ്പോള്‍ ഇന്ത്യയും മുന്നോട്ട് വെക്കുന്നത് . ഇത്തരത്തില്‍ ഒരു സമഗ്രമായ വൈദ്യശാസ്ത്ര കാഴ്ചപ്പാട് ചികിത്സയുടെ സാമ്പത്തിക സാമൂഹിക മേഖലകളിലും വലിയ വ്യത്യാസങ്ങള്‍ കൊണ്ട് വരും. ചികിത്സ എന്നത് ഏതൊരു പൗരന്റെയും അടിസ്ഥാന ഭരണഘടനാപരമായ അവകാശമാണ് . ചികിത്സാ രംഗത്തെ നിലനില്‍ക്കുന്ന കച്ചവട കുത്തക രീതികളും , ചികിത്സയുടെ ഉയര്‍ന്നു വരുന്ന സാമ്പത്തിക മൂലധന കാഴ്ചപ്പാടും തകര്‍ക്കപ്പെടേണ്ടതുണ്ട് . ചികിത്സയുടെ എലൈറ്റിസം ഒരു വലിയ അളവില്‍ നില നില്‍ക്കുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നത് സത്യം ആണ് .

ഇന്ത്യന്‍ സാഹചര്യത്തില്‍ ആദിവാസി മേഖലയിലും പാര്‍ശ്വ വല്കൃത ജന വിഭാഗങ്ങളിലും ഇപ്പോഴും ആരോഗ്യ സേവനം മികച്ച രീതിയില്‍ പൂര്‍ണ്ണമായി എത്തിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യം ആണ് . വൈദ്യശാസ്ത്രങ്ങളുടെ സംയോജിച്ചുള്ള കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നമുക്കാവശ്യം . പരീക്ഷണ ശാലകളിലെ ഏതാനും സാമ്പിളുകളില്‍ നിന്ന് മാത്രം കിട്ടുന്ന പരീക്ഷണ തെളിവുകള്‍ക്കപ്പുറവും ലോകമുണ്ട് എന്ന ലളിതമായ ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടത് ., അറിഞ്ഞവയെക്കാള്‍ കൂടുതലാണ് അറിയാനുള്ളവ എന്ന് മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ നിലവില്‍ ഉള്ളൂ . കൊറോണ കാലം അത്തരത്തിലുള്ള ചില തിരിച്ചറിവുകള്‍ക്ക് കൂടി ഉള്ള സമയം ആകട്ടെ എന്ന് കരുതുന്നു .ലോകത്തിനു മുന്നില്‍ ചികിത്സയുടെ ഒരു പുതിയ സംയോജിത കാഴ്ചപ്പാട് മുന്നോട്ട് വെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍ …

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *