ലോക്ക്ഡൗണ്‍ കാലത്ത് ലൈംഗിക ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റ്

By | Saturday August 1st, 2020

SHARE NEWS

ലോക്ക്‌ഡൌണിന് ശേഷം ലൈംഗിക ഉല്‍പ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 ലോക്ക്‌ഡൌണിന് ശേഷം ലൈംഗിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 65 ശതമാനം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. പുരുഷ പമ്പുകള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മസാജറുകള്‍, ലൂബ്രിക്കന്റുകള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇന്ത്യ അണ്‍കവര്‍ഡ്: ഇന്‍സൈറ്റ്ഫുള്‍ അനാലിസിസ് ഓഫ് സെക്‌സ് പ്രൊഡക്ട്‌സ് ട്രെന്‍ഡ് എന്ന പേരില്‍ ThatsPersonal.com പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലൈംഗിക ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. കര്‍ണാടകയും തമിഴ്‌നാടുമാണ് മുന്‍നിരയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് മുംബൈയിലാണ്. ബെംഗളൂരുവും ന്യൂഡല്‍ഹിയുമാണ് തൊട്ടുപുറകിലുള്ള നഗരങ്ങള്‍. ലൈംഗിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ ഒന്നാം നിര നഗരമായി ലഖ്‌നൗ മാറി. പാനിപത്, ഷില്ലോങ്, പുതുച്ചേരി (പോണ്ടിച്ചേരി), ഹരിദ്‌വാര്‍ എന്നിവ ടയര്‍ III നഗരങ്ങളില്‍ ചിലതാണ്.

ലൈംഗിക ഉത്പന്നങ്ങള്‍ വാങ്ങുന്നവരില്‍ 64 ശതമാനവും പുരുഷന്മാരാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വാങ്ങുന്ന നഗരങ്ങളുടെ എണ്ണം 300 ശതമാനം ഉയര്‍ന്നു. വിജയവാഡ, ജംഷദ്പൂര്‍, ബെല്‍ഗാം, ജബല്‍പൂര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് നഗരങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. ലോക്ക്‌ഡൌണ്‍ സമയത്ത്, തങ്ങളുടെ വെബ്‌സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷാവസാനം വരെ ഈ പ്രവണത തുടരുമെന്നാണ് വിലയിരുത്തല്‍. 2013 ല്‍ ആരംഭിച്ച thatspersonal.com 2026 ആകുമ്പോഴേക്കും ലൈംഗിക ഉല്‍പന്ന വിപണി 400,000 കോടി രൂപ കടക്കുമെന്ന് പ്രവചിക്കപ്പെടുന്നു. 2013 ല്‍ ആരംഭിച്ച ThatsPersonal.com ഇന്ത്യക്കാര്‍ക്ക് ലൈംഗിക ഉല്‍പ്പന്നങ്ങള്‍ നിയമപരമായി വാങ്ങാനുള്ള അവസരം നല്‍കുന്നു. 900 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളും 30,000 ഉല്‍പ്പന്നങ്ങളും ഉള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 3,550 ഇന്ത്യന്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുകയാണ്.

22 മില്യണ്‍ സന്ദര്‍ശകരെയും ഏകദേശം 335,000 ലൈംഗിക ഉല്‍പന്ന ഓര്‍ഡറുകളെയും കുറിച്ചുള്ള ട്രെന്‍ഡ് പഠനത്തിന് ശേഷമാണ് ഈ മാസം പുറത്തിറക്കിയ ഇന്ത്യ അണ്‍കവര്‍ഡ് റിപ്പോര്‍ട്ട് സൃഷ്ടിച്ചത്. ഇതില്‍ 2013 ജനുവരി മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള ഡാറ്റയും പുതിയ ഡാറ്റയായ 2018 ജനുവരി 1 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ളവയും ലഭ്യമാണ്.

പുരുഷന്മാര്‍ രാത്രി 9 നും അര്‍ദ്ധരാത്രിക്കും ഇടയില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ സ്ത്രീകള്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് ഷോപ്പിംഗ് നടത്തുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പുരുഷ പമ്പുകള്‍ വിറ്റിട്ടുള്ളത്. കര്‍ണാടകില്‍ ഏറ്റവും കൂടുതല്‍ വിറ്റത് മസാജറാണ്. കോണ്ടം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ലഖ്‌നൗവില്‍ നിന്നാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്