Categories
Flash News

ചോമ്പാലില്‍ ചുഴലിക്കാറ്റ് ; വ്യാപക നാശനഷ്ടം

വടകര : ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റില്‍ ചോമ്പാല തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശം.

ഹാര്‍ബര്‍ റോഡില്‍ പളളിപറമ്പത്ത് രാജന്‍ ,പുരുഷു എന്നിവരുടെ വീട്ടില്‍ തെങ്ങ് ഉള്‍പ്പെടെ നാല് മരങ്ങള്‍ വീണ് രണ്ട് കാറുകള്‍ക്ക് നാശം സംഭവിച്ചു. മുക്കാളി മാണിക്കോത്ത് വില്‍സന്റെയും ഹോസ്റ്റിന്റെയും വീടുകള്‍ മരം വീണ് മേല്‍ക്കുര തകര്‍ന്നു. ആവിക്കര നടുകുടി രാജന്റെ കടയുടെ മേല്‍ക്കരക്കും നാശം സംഭവിച്ചു . അഴിയൂര്‍ കെ.എസ്.ഇ.ബി.സെക്ഷന്‍ പരിധിയില്‍ ഒന്‍മ്പത് പോസ്റ്റുകള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി നിലച്ചു. വ്യാപകമായി കൃഷിനാശവും മരങ്ങള്‍ മുറിഞ്ഞ് വീണും നാശനഷ്ടങ്ങള്‍ ഉണ്ടായി. സംഭവസ്ഥലം .കെ.കെ.രമ എം.എല്‍, അഴിയൂര്‍ പഞ്ചയാത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍, യു ഡി എഫ് നേതാക്കളായ പി ബാബുരാജ് പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി .എന്നിവര്‍ സന്ദര്‍ശിച്ചു .

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP