വടകര: അഴിയൂര്‍ ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് പാന്‍മസാലയുമായി ഹോട്ടലുടമയെ അറസ്റ്റില്‍ .

പൂഴിത്തല ചില്ലി പറമ്പത്ത് ഷിബു (42) ആണ് ചോമ്പാല പോലീസിന്റെ പിടിയിലായത് .ഹാന്‍സ് ,കൂള്‍ ലിപ്പ് തുടങ്ങിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത് .
വാടക വീടും പൂഴിത്തലയിലെ ഹോട്ടലും കേന്ദ്രീകരിച്ച് പാന്‍മസാല വില്‍ക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു .വിദ്യാര്‍ത്ഥികള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കാറുണ്ട് .ഇതേ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു .ഇതിനിടെയാണ് പാന്‍മസാലയുമായി ഇയാള്‍ പിടിയിലായത്.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
