Categories
Flash News

അഴിയൂരില്‍ എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ ഗുളിക എത്തും

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 7000 വീടുകള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു വാങ്ങാന്‍ ആവശ്യമായ മുഴുവന്‍ തുകയും ഹോമിയോ ഡിസ്‌പെന്‍സറിക്ക് നല്‍കി .

അഴിയൂരിലെ ചിറയില്‍ പീടിക ഏഴാം വാര്‍ഡിലെ സിപി അമീന്‍ മാതൃക കാട്ടി .പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കുള്ള ഹോമിയോ മരുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ സിപി അമീന് മരുന്ന് നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു.

അഴിയൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തഞങ്ങളില്‍ സെക്ടറില്‍ മജിസ്‌ട്രേറ്റിനെ സഹായിക്കുവാന്‍ യൂത്ത് വളണ്ടിയര്‍മാര്‍


വടകര: കോവിഡ് 19 രണ്ടാം തരംഗം സമ്പര്‍ക്കത്തിലൂടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെക്ടറില്‍ മജിസ്‌ട്രേറ്റ് മാരെ സഹായിക്കുവാന്‍ യൂത്ത് വോളന്റീയര്‍ മാര്‍ രംഗത്തിറങ്ങും .

പൊതു സ്ഥലങ്ങള്‍ ,കളികളങ്ങള്‍ ,കടലോരം ,പുഴയോരം ,എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക .പഞ്ചായത്തില്‍ ചേര്‍ന്ന യുവജന സംഘടന ഭാരവാഹികളുടെയും ക്ലബ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം എടുത്തത് . മെയ് ഒന്നിന് ആരംഭിക്കുന്ന 18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിന്‍ റെജിസ് ട്രെഷനു പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ഹെല്പ് ഡെസ്‌കും രെജിസ്‌ട്രേഷനും ഏപ്രില്‍ 28 മുതല്‍ ആരംഭിക്കുന്നതാണ് ഇതിനായി യുവജന സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി യൂത്ത് കോര്‍ കമ്മിറ്റി രൂപികരിച്ചു .
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അദ്ദ്യക്ഷത വഹിച്ചു ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,യുവജന പ്രതിനിധികളായ സുബി ,വിപി .മര്‍വാന്‍ ,മുഹമെദ് ഫാസില്‍ ,വിപി സ ബാദ് ,പിവി .അഖില്‍ ,റഫീഖ് ,നിഷാദ് ,മുഹമ്മദ് അജ്മല്‍ ,കെപി .അനൂപ് ,ടി കെ ജ്യോതിഷ് ,മന്‍ഷൂദ് ,പി റിഷില്‍ എന്നിവര്‍ സംസാരിച്ചു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP