വടകര: സംസ്ഥാന സര്‍ക്കാറിന്റെ വനിതാ ക്ഷേമ പദ്ധതിയായ പാതയോര വിശ്രമകേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ വാര്‍ഡ് മെമ്പറെ പങ്കെടുപ്പിക്കാതെ പ്രതിപക്ഷാംഗങ്ങളെയും സര്‍വ്വകക്ഷി പ്രതിനിധികളേയും ഒഴിവാക്കി ജനകീയ മുന്നണി പ്രതിനിധികള്‍ മാത്രം നടത്തിയ തറക്കല്ലിടല്‍ ചടങ്ങ് പ്രോട്ടോക്കോള്‍ ലംഘനവും ജനാധിപത്യ ലംഘനവുമാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ഓര്‍ക്കാട്ടേരി മേഖല കമ്മിറ്റി യോഗം കുറ്റപെടുത്തി .

പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം വാര്‍ഡ് വികസന സമിതികള്‍ പോലും സ്വജന പക്ഷപാതപരമായി രാഷ്ട്രീയ വല്ക്കരിക്കുന്നത് നാടിന്റെ ഐക്യ ബോധത്തെ സാരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി .മേഖല യോഗത്തില്‍ എം .കെ സനീഷ് അദ്ധ്യക്ഷത വഹിച്ചു .വി.വിജീഷ് ,ശ്രീജിത്ത് കെ.എം ,വിജേഷ് എം.കെ ,എന്‍ ഉദയന്‍ ,സഹജ ഹാസന് ടി.കെ ,കിരണ്‍ജിത്ത് പി ,രാഗേഷ് കൂമുള്ളി ,സുജേഷ് ടി.പി ,ഷൈജ ടി സി ,ആര്.കെ ഷിജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

News from our Regional Network
RELATED NEWS
