Categories
Flash News

കൊയിലാണ്ടിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് മാറ്റി

കൊയിലാണ്ടി: നഗരസഭ ഇ.എം.എസ്. ടൗണ്‍ ഹാളില്‍ ഇന്നു മുതല്‍ ആരംഭിക്കേണ്ടിയിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് വാക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മാറ്റി വെച്ചതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

ഏപ്രില്‍ 21 മുതല്‍ 24 വരെയായിരുന്നു ക്യമ്പ് തീരുമാനിച്ചിട്ടുണ്ടായിരുന്നത്. അതിന് മുന്നോടിയായ 19, 20 തിയ്യതികളിലായി ടൗണ്‍ഹാളില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ആയിരത്തി എഴുനൂറോളം ആളുകള്‍ റജിസ്റ്റര്‍ ചെയ്തതായാണ് അറിയുന്നത്. ഓരോരുത്തര്‍ക്കും എത്തേണ്ട സമയം ഉള്‍പ്പെടെ നിശ്ചയിച്ച് നല്‍കിയിരുന്നു. നഗരസഭ ജില്ലാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് കാലത്താണ് വാക്‌സിന്‍ എത്തിയിട്ടില്ലെന്ന് ജില്ലാ ആരോഗ്യ വിഭഗത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP