Categories
Breaking News

വടകരയിലെ കോടതികളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ സിറ്റിംഗ്

വടകര: കോവിഡ് വ്യാപനത്തിന്റെ വടകരയിലെ കോടതികളില്‍ നാളെ മുതല്‍ 7 ാം തീയതി വരെ ഓണ്‍ലൈന്‍ സിറ്റിംഗ് മാത്രം. നേരിട്ട് കേസ് പരിഗണിക്കന്നതല്ലെന്ന് എന്‍ഡിപിഎസ് , മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിംസ് ട്രിബ്യൂണല്‍, ഫാമിലി കോടതി ജഡ്ജിമാര്‍ അറിയിച്ചു.

ണ്ടെയ്ന്‍മെന്റ് സോണുകളില്‍
കൂടുതല്‍ കടുത്ത നിയന്ത്രണം

കോഴിക്കോട് : ജില്ലയില്‍ കോവിഡ് രോഗവ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുത്തതാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. കണ്ടെയ്ന്‍മെന്റ് സോണിന് അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റുള്ള റോഡുകള്‍ അടച്ചിടും. മെഡിക്കല്‍, അവശ്യ സാധനങ്ങള്‍ക്കു വേണ്ടിയല്ലാതെ സഞ്ചാരം അനുവദിക്കില്ല. അവശ്യ സേവനങ്ങള്‍ക്കല്ലാതെ പുറമെ നിന്നുള്ള പ്രവേശനവും നിരോധിച്ചു. ആള്‍ക്കൂട്ടവും പരിപാടികളും അനുവദിക്കില്ല. എല്ലാ പൊതു ഇടങ്ങളും അടച്ചിടും. അവശ്യ സേവനങ്ങള്‍ക്കും വസ്തുക്കള്‍ക്കുമല്ലാതെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതാണ്. ആളുകള്‍ ജോലി വീടുകളില്‍ നിന്ന് നിര്‍വ്വഹിക്കേണ്ടതാണ്. അവശ്യ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കുമായുള്ള കടകളും സ്ഥാപനങ്ങളും സേവനം വീടുകളില്‍ എത്തിക്കേണ്ടതാണ്.


ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ മെഡിക്കല്‍, അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രമേ അനുവദിക്കൂ. അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രമാണുണ്ടാവുക. മറ്റ് റോഡുകള്‍ അടച്ചിടും. ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഉത്തരവില്‍ പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP