വടകര : വിദ്യാഭ്യാസരംഗത്ത് എസ്.എന്‍.ഡി.പി. വഹിച്ച പങ്ക് നിസ്തുലമാണെന്ന് കെ. മുരളീധരന് എം.പി. പറഞ്ഞു. എസ്.എന്‍.ഡി.പി. വടകര യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വടകര എസ്.എന്‍. കോളേജ് പ്രതിനിധികള്‍ക്ക് കോളേജില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയന് സെക്രട്ടറിയും കോളേജ് മാനേജറുമായ പി.എം. രവീന്ദ്രന്, യൂണിയന് പ്രസിഡന്റ് എം.എം. ദാമോദരന്‍, വൈസ് പ്രസിഡന്റ് കെ.ടി. ഹരിമോഹന്‍ എന്നിവര്‍ക്കും സ്വീകരണം നല്കി. ജെ.ആര്.എഫ്. നേടിയ അധ്യാപകന് നിധിന്‍കുമാര്‍, ജില്ലാ അത്ലറ്റിക് അസോസിയേഷന് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.എച്ച്. അബ്ദുള്‍ മജീദ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.ഡോ . ശിവദാസന്‍ തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു. ഡോ.വേണുഗോപാല്‍, പി. പവിത്രന്, എം.പി. നാരായണന്, രാജന്, അനഘ് രാജ്, പി.എം. രവീന്ദ്രന്, കെ.ടി. ഹരിമോഹന്‍, നിധിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

News from our Regional Network
RELATED NEWS
