വടകര: നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്.എം.പി.ഐ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യു.ഡി.എഫ്. നേതൃത്വം. ആര്‍എംപി നേതാവായ കെ കെ രമയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം.

ആര്.എം.പി.ഐയുമായി ഇക്കാര്യത്തില്‍ അനൗദ്യോകികമായി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. നിലവില്‍ ഇടതുപക്ഷത്തിന്റെ കയ്യിലെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് ആര്.എം.പി.ഐക്ക് പിന്തുണ നല്‍കുന്നത്. ഒഞ്ചിയം ഏരിയയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച ജനകീയമുന്നണി സംവിധാനത്തിന്റെ വിജയത്തോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും ഈ അടവുനയം പയറ്റാന്‍ തീരുമാനമായിരിക്കുന്നത്. കെ കെ രമയെ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും കെ മുരളീധരനും യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും ഒപ്പം നില്‍ക്കുന്നതോടെ രമയ്ക്ക് സാധ്യതയേറുകയാണ്.

ആര്‍എംപിക്ക് കാര്യമായ വോട്ടുകളുള്ള മണ്ഡലമാണ് വടകര. ഇവിടെ യുഡിഎഫുമായി ചേര്‍ന്നു മത്സരിക്കുകയാണെങ്കില്‍ ജയം ഏറെക്കുറെ ഉറപ്പിക്കാം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20,000ത്തില്‍ അധികം ഭൂരിപക്ഷം മണ്ഡലത്തില്‍ നേടാന്‍ കെ മുരളീധരന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ വടകര കൈവിട്ടുപോയത് ആര്.എം.പി.ഐ ഒറ്റയ്ക്ക് മത്സരിച്ചതുകൊണ്ടു മാത്രമാണ്. കഴിഞ്ഞതവണ ആര്.എം.പി.ഐ കെ.കെ രമയെ മത്സരത്തിനിറക്കിയപ്പോള്‍ 20504 വോട്ടുകള്‍ നേടിയിരുന്നു. അന്ന് യു.ഡി.എഫിലായിരുന്ന എല്‍.ജെ.ഡിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളടക്കമുണ്ടായിരുന്നു. മണ്ഡലത്തില്‍ പതിനാറ് ശതമാനത്തോളം വോട്ടുകളുള്ള ആര്.എം.പി.ഐയെ പിന്തുണച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.

എല്‍.ജെ.ഡി ഇടതുമുന്നണിയിലേക്ക് പോയതുകൊണ്ടുണ്ടായ ക്ഷീണം ആര്.എം.പി.ഐയിലൂടെ തീര്‍ക്കാം. സിറ്റിങ് സീറ്റിന്റെ പേരിലുള്ള ജെ.ഡി.എസ്, എല്‍.ജെ.ഡി വഴക്കുകള്‍ മണ്ഡലത്തില്‍ വിജയം കൊണ്ടുവരുമെന്നുതന്നെയാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി യുഡിഎഫുമായി പല പഞ്ചായത്തുകളിലും നീക്കുപോക്ക് നടത്തിയിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചേക്കും. രമ വടകരയില്‍ ജയിക്കുകയും യുഡിഎഫ് ഭരണത്തിലെത്തുകയും ചെയ്താല്‍ മന്ത്രിസ്ഥാനവും ഏറെക്കുറെ ഉറപ്പാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ആര്‍എംപിയുടെ നിലപാട് നിര്‍ണായകമായിരിക്കും. കുറ്റ്യാടിയില്‍ കഴിഞ്ഞതവണ യുഡിഎഫ് അട്ടിമറി ജയം നേടിയത് ആര്‍എംപിയുടെ പിന്തുണകൊണ്ടുകൂടിയാണ്.
News from our Regional Network
RELATED NEWS
