വടകര: ഐ എന്‍ എല്‍ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍ സി.കെ കരീമിന് വടകര വിജയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്നേഹാദരവ് നല്കി.

ഐ എന്‍ എല്‍ ദേശീയ സിക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് കോവിഡ് കാലത്തും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച ജനക്ഷേമ ബഡ്ജറ്റ് മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിസണ്ട് ഹംസ ഹാജി കെ.കെ അദ്ധ്യക്ഷത വഹിച്ചു.
എന്‍.കെ അബ്ദുള്‍ അസീസ്,സി.എച്ച് ഹമീദ് മാഷ്,എം.പി അബ്ദുള്ള, കെ.പി മൂസ്സ ഹാജി,വി.പി ഇബ്രാഹിം,യു.റൈസല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മണ്ഡലം സിക്രട്ടറി മുബാസ് കല്ലേരി സ്വാഗതവും സ്നേഹാദരവിന് കൗണ്‍സിലര്‍ സി.കെ കരിം നന്ദിയും പറഞ്ഞു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
