വടകരയിലെ പച്ചക്കറി കടകളില്‍സിവില്‍ സപ്ലൈ വകുപ്പിന്റെ പരിശോധന

By | Wednesday March 25th, 2020

SHARE NEWS

വില നിലവാരപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

വടകര: കൊറോണഭീതിയില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന്

താലൂക്ക് സപ്ലൈ വകുപ്പ് പരിശോധന ശക്തമാക്കി. വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കടകളില്‍ പരിശോധന നടത്തി. .എല്ലാ കടകളിലും വില നിലവാരപട്ടിക പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ് നല്‍കി .

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും 1955ലെ അവശ്യവസ്തുനിയമപ്രകാരവും 1980ലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് നിയമപ്രകാരവും ശിക്ഷാനടപടിയെടുക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ചൊവ്വാഴ്ച കല്ലാച്ചി, തൊട്ടില്‍പ്പാലം, കുറ്റ്യാടി എ്ന്നിവടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
പച്ചക്കറിക്ക് പലയിടങ്ങളിലും തോന്നിയ വിലയാണ് ഈടാക്കുന്നത്. രണ്ടുദിവസം മുമ്പുവരെ കിലോയ്ക്ക് 12 രൂപയായിരുന്ന തക്കാളിക്ക് ചൊവ്വാഴ്ച ചിലര്‍ 40 രൂപയാണ് ഈടാക്കിയത്. ചിലയിടത്ത് ഇത് 25 രൂപയാണ്. ചിലര്‍ 30 രൂപയും വാങ്ങുന്നു.

ഉള്ളിക്കും വ്യത്യസ്തവിലയാണ് ഈടാക്കിയത്. ചിലര്‍ 30 രൂപയ്ക്ക് വിറ്റപ്പോള്‍ മറ്റുചിലര്‍ 46 രൂപ വാങ്ങി. ചൊവ്വാഴ്ച രാവിലെ കിലോയ്ക്ക് 30 രൂപയായിരുന്നു ഉള്ളിയുടെ മൊത്തക്കച്ചവടവില. പിന്നീട് ഇത് 35 രൂപയായി. ചെറുകിട വില്‍പ്പന 45 കടന്നു. ഒന്നിനും ഒരു വ്യവസ്ഥയുമില്ലാതെയാണ് പച്ചക്കറി വില്‍ക്കുന്നതെന്നാണ് ആക്ഷേപം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *