വടകര : വടകര മേഖലയിലെ പ്രധാന പുഴ മത്സ്യ വിപണന കേന്ദ്രമായ മണിയൂര്‍ പഞ്ചായത്തിലെ പാലയാട് മത്സ്യ ഭവന് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു .

പുഴ മത്സ്യ വില്പന ഉപജീവനമാക്കിയ ഉല് നാടന്‍ മത്സ്യ തൊഴിലാളികള്‍ ഏറെ യുള്ള പ്രദേശതാണ് അധികൃതരുടെ അനാസ്ഥ കാരണം മത്സ്യ തൊഴിലാളികള്‍ വില്പനക്കായി റോഡില്‍ അഭയം പ്രാപിക്കേണ്ടിവരുന്നത് . ഒരു വര്‍ഷത്തേക്ക് മാത്രമാണ് മത്സ്യ ഭവന് നടത്തിപ്പിന് നല്‍കുന്നത് കാലാവധി കഴിഞ്ഞാല്‍ പുതിയ ആളുകള്‍ക്ക് കരാര്‍ അടിസ്ഥാനനത്തില്‍ നല്കാന് കാലതാമസവും വരാറുണ്ട് ഇത് അടച്ചിടേണ്ട കാരണവുമാകുന്നു . എന്നാല്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്കെങ്കിലും കരാര്‍ അടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം .
ലഭിക്കുന്ന ചെറിയ ലാഭത്തില്‍ നിന്നും മത്സ്യ ഭവന്റെ പുരുദ്ധാരണത്തിനു പണം ചിലവഴിക്കാന്‍ തോഴിലാളികള്‍ തയ്യാറെങ്കിലും പഞ്ചായത്ത് അധികൃതര്‍ പ്രസ്തുത വിഷയം ഗൗനിക്കുന്നില്ല എന്നും പരാതിയുണ്ട് . ലക്ഷകകണക്കിനു രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയ കെട്ടിടം ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ് . മത്സ്യ ഭവന് പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ ജങ്ങള്ക്കിടയിലും രോഷം ഉണ്ട് . പ്രവര്‍ത്തനം ആരംഭിച്ചാല്‍ പല പ്രദേശങ്ങളിലും നിന്നും ചൊവ്വാ പുഴ പരിസരത്തേക്ക് എത്തുന്നവര്‍ക്ക് ഏകീകരിച്ച വിലയില്‍ മത്സ്യം ലഭ്യമാകും എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

News from our Regional Network
RELATED NEWS
