വടകര: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളം യാത്രയ്ക്ക് വടകരയില്‍ സ്വീകരണം നല്കാന് യു.ഡി.എഫ്് നിയോജക മണ്ഡലം നേതൃസമ്മേളനം തീരുമാനിച്ചു.

ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് വടകര കോട്ടപറമ്പില്‍ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപവല്കരിച്ചു. നേതൃസമ്മേളനം കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു.
സുനില്‍ മടപ്പള്ളി, എം.സി. ഇബ്രാഹീം, അഡ്വ. ഇ. നാരായണന് നായര്‍, പ്രദീപ് ചോമ്പാല, എന്‍.രാജരാജന്, അഡ്വ. സി. വത്സലന്‍, വി.കെ. അസീസ്, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരന്‍, ശശിധരന് കരിമ്പനപ്പാലം, കെ.പി. കരുണന്, ടി.വി. സുധീര്‍കുമാര്‍, ടി വി കേളു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കോട്ടയില്‍ രാധാകൃഷ്ണന്(ചെയര്‍), എന്‍.പി. അബ്ദുല്ല ഹാജി (ജന. കണ്), കളത്തില്‍ പീതാംബരന്(ട്രഷ).

News from our Regional Network
RELATED NEWS
