വടകരയില്‍ സി.പി.എമ്മിനെ അണികള്‍ പോലും കയ്യൊഴിഞ്ഞു: മുസ്ലീം ലീഗ്

By news desk | Thursday April 25th, 2019

SHARE NEWS

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും വടകരയിലും പൊതു സമൂഹം കയ്യൊഴിഞ്ഞതിന് പിന്നാലെ സി.പി.എം വോട്ടുകളില്‍ ചോര്‍ച്ച നടന്നതായി ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയെന്ന സി.പി.എമ്മിന്റെ ആരോപണം ഇത് മറച്ച് വെക്കാനുള്ള ന്യായം കണ്ടെത്തലാണെന്നും പരാജയം ഉറപ്പായതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ജനദ്രോഹത്തില്‍ മത്സരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എതിരായ വിധിയെഴുത്താണ് ഉണ്ടായത്. ബി.ജെ.പിക്കും സി.പി.എമ്മിനും വോട്ടു ചെയ്തിരുന്ന ഒട്ടേറെ പേര്‍ ഇത്തവണ യു.ഡി.എഫിനെ സഹായിക്കും. ഇതില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും അനുഭാവികളും ആയിരുന്നവരും ഉണ്ട്. സി.പി.എം കേന്ദ്രങ്ങളില്‍ പലയിടത്തും വോട്ടെടുപ്പ് ദിവസം പ്രവര്‍ത്തകരെ നിസ്സംഗരായാണ് കണ്ടത്.

മോഡി വിരുദ്ധതക്കും അക്രമരാഷ്ട്രീയത്തിനും എതിരെ കടുത്ത രോഷമാണ് നാടാകെ പ്രകടമായത്. വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചതിന് പിന്നിലെ വികാരവും ഇത് തന്നെ.

കോഴിക്കോട് ജില്ലയിലെ രണ്ട് സീറ്റുകളും നിലനിര്‍ത്തുകയും ജില്ലയില്‍പെട്ട വയനാട് മണ്ഡലത്തിലെ തിരുവമ്പാടി അസംബ്ലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് തകര്‍പ്പന്‍ ഭൂരിപക്ഷം കിട്ടുകയും ചെയ്യുമെന്നും പാണ്ടികശാല കൂട്ടിച്ചേര്‍ത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...