മോദി സര്‍ക്കാരിനെതിരെ ജെ.പി.വിഭാവനം ചെയ്ത സമ്പൂര്‍ണ്ണ വിപ്ലവത്തിന് സമയമായി ; ജനതാദള്‍(എസ്)

By news desk | Saturday October 13th, 2018

SHARE NEWS

വടകര:രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക് രാജ്യം വിടാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജനതാദള്‍(എസ്)സംസ്ഥാന സെക്രട്ടറി അഡ്വ:ജോര്‍ജ് തോമസ് പറഞ്ഞു.

ജനതാദള്‍(എസ്)ജില്ലാ കമ്മറ്റി വടകരയില്‍ സംഘടിപ്പിച്ച ജെ.പി.അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫാല്‍ ഉള്‍പ്പടെ രാജ്യത്തെ അഴിമതിക്കാരെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെതിരെ ജെ.പി.വിഭാവനം ചെയ്ത സമ്പൂര്‍ണ്ണ വിപ്ലവത്തിന് സമയ മായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ അധ്യക്ഷത വഹിച്ചു. പി.നാണുമാസ്റ്റര്‍, എടയത്ത് ശ്രീധരന്‍, ടി.എന്‍.കെ.ശശീന്ദ്രന്‍,കെ.പ്രകാശന്‍,കൊയിലോത്ത് ബാബു മാസ്റ്റര്‍,സി.കെ.സുധീര്‍,കെ.കെ.ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്