Categories
Flash News

ജസ്‌ന അജ്മീറിന് കെഎംസിസിയുടെ അനുമോദനം

അഴിയൂര്‍: കേരള പോലീസില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ആയി നിയമനം ലഭിച്ച ചോമ്പാല പാഞ്ചാം പറമ്പത്ത് ജസ്‌ന അജ്മീറിനെ അജ്മാന്‍ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മുസ്ലീം ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ ഹാജി ജസ്‌നയ്ക്ക് മൊമെന്‍ന്റോ നല്‍കി.


അജ്മാന്‍ കെഎംസിസി വടകര മണ്ഡലം സെക്രട്ടറി അഷ്‌കര്‍ കോട്ടക്കടവ് ഉപഹാരം സമര്‍പ്പിച്ചു . അജ്മാന്‍ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി നസീര്‍ അഴിയൂര്‍ , മനാഫ് ചോമ്പാല തുടങ്ങിയവരും അനുമോദന ചടങ്ങില്‍ സംബന്ധിച്ചു.

ജസ്‌ന അജ്മീറിനെ അഴിയൂര്‍ ഗ്രാമ പഞ്ചായത്തും അനുമോദിച്ചു


അഴിയൂര്‍: സിവില്‍ പോലീസ് ഓഫീസര്‍ ആയി നിയമനം ലഭിച്ച അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ പി ജസ്‌നക്ക് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് വീട്ടില്‍ എത്തി ഉപഹാരം നല്‍കി .

പഞ്ചായത്തിന്റെ ഫാമിലി ഹെല്‍ത്ത് സെന്ററിലെ പാലിയേറ്റീവ് നേഴ്‌സ് ജഹ്‌റയുടെ മകളാണ് ജസ്‌ന

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP