വടകര: ജെ ഡി എസ് നേതാവ് സി കെ നാണു എംഎല്‍എക്കെതിരെ സ്വന്തം തട്ടകത്തില്‍ പടയൊരുക്കം.

ജെ ഡി (എസ് ) മുന്‍ സംസ്ഥാന കമ്മിറ്റിയംഗം എടയത്ത് ശ്രീധരന്, അഡ്വ ഇ എം ബാലകൃഷ്ണന് തുടങ്ങിയ നേതാക്കള്‍ എല്‍ജെഡിയിലേക്ക്. സികെ നാണു എംഎല്‍എ യുടെ അവസരവാദ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത് എന്ന് എടയത്ത് ശ്രീധരന് വടകരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായുള്ള ഭിന്നതയെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ തന്നെ പിളര്‍പ്പ് നേരിടുന്ന സാഹചര്യത്തിലും ജെ ഡി എസ് – എല്‍ജെഡി ലയന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലുമാണ് വടകരയിലെ സംഭവ വികാസങ്ങള്‍.
വടകര നിയമസഭാ മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന അവകാശവാദവുമായി ജെ ഡി എസ് – എല്‍ജെഡി നേതൃത്വങ്ങള്‍ പരസ്പരം പേരടിക്കുന്ന സാഹചര്യത്തിലാണ് വടകര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ജെ ഡി (എസ് ) പ്രവര്‍ത്തകര്‍ എല്‍ജെഡിയിലേക്ക് മാറുന്നത്.

News from our Regional Network
RELATED NEWS
