ജെ ഡി യു പോയി ഇനി ഭരണവും : യുഡിഎഫിന് നഷ്ടങ്ങളുടെ കാലം

By | Monday January 15th, 2018

SHARE NEWS

വടകര: ഇടതു മുന്നണിയില്‍ ചേരാനുള്ള ജെഡിയു തീരുമാനം വടകരയില്‍ യുഡിഎഫിന് കനത്ത തിരച്ചടിയാകും. ഇടതു ശക്തി കേന്ദ്രങ്ങളില്‍ ജെഡിയു പിന്തുണയോടെ പിന്തുണയോടെ ഭരിക്കുന്ന യുഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടേണ്ടക്കും. ചോറോട്, ഏറാമല ഗ്രാമപഞ്ചായത്തുകളിലും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കും. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലൂടെ വിവാദമായ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജെഡിയുവിന്റെ സാന്നിധ്യം എല്‍ഡിഎഫ് ആശ്വാസമേകും.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഇടതു പക്ഷവുമായി സഹകരിച്ച് വരികയാണ്. 13 അംഗ ഭരണ സമിതിയില്‍ ജെഡിയു ഉള്‍പ്പെടെ ഏഴുപേരാണ് യുഡിഎഫ് പക്ഷത്തുള്ളത്. ജെഡിയു അംഗവും പ്രസിഡന്റും ഇടതു പക്ഷത്തേക്ക് വരുന്നതോടെ ഭരണം ഇടത് മുന്നണിക്ക് അനുകൂലമാകും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും വടകരയില്‍ ജെഡിയുവിന്റെ സാന്നിധ്യം ഇടത് മുന്നണിക്ക് കരുത്തേകും. ഇടത് ശക്തി കേന്ദ്രമായ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ അട്ടിമറി വിജയത്തിന് പിന്നില്‍ ജെഡിയുവിന്റെ പിന്തുണ നിര്‍ണ്ണായകമായിരുന്നു. വടകര, പാനൂര്‍, നാദാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഇരു ജനതാ പാര്‍ട്ടിയിലെ വോട്ടുകള്‍ മണ്ഡലം തിരിച്ച് പിടിക്കാന്‍ സഹായകമാകുമെന്നുറപ്പാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്