ജിനേഷ് കവിതാ പുരസ്‌കാരം വിമീഷ് മണിയൂരിന്

By | Thursday May 2nd, 2019

SHARE NEWS

വടകര:പുരോഗമന കലാ സാഹിത്യ സംഘം ചോറോട് മേഖലാ കമ്മറ്റി കേരളത്തിലെ യുവ കവികൾക്കായി ഏർപ്പെടുത്തിയ ജിനേഷ് മടപ്പള്ളി സ്മാരക കവിതാ പുരസ്‌കാരത്തിന് വിമീഷ് മണിയൂരിന്റെ “ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി”എന്ന കവിതാ സമാഹാരം അർഹത നേടിയതായി പുരസ്‌കാര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പതിനായിരം രൂപയും,പ്രശസ്തി പത്രവും,ഫലകവുമാണ് പുരസ്‌കാരം.പ്രൊ:കടത്തനാട് നാരായണൻ,ഡോ:കെ.എം.ഭരതൻ,പ്രൊ:കെ.വി.സജയ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്.കാവ്യ ലോകത്ത് വേറിട്ട വ്യക്തിമുദ്ര തീർത്ത അകാലത്തിൽ പൊലിഞ്ഞു പോയ ജിനേഷ് മടപ്പള്ളിയുടെ ഒന്നാം ചരമ വാർഷിക ദിനമായ മെയ് അഞ്ചിന് കെ.ടി.ബസാറിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം വിതരണം ചെയ്യും.ചരമ ദിനാചരണ പരിപാടിയുടെ ഭാഗമായി 5ന് കാലത്ത് 7 മണിക്ക് കൂട്ടയോട്ടം ആരംഭിക്കും.

സ്വാമി മഠം റോഡിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം ജിനേഷിന്റെ വീടിനു സമീപം സമാപിക്കും.9 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനവും,സുഹൃത്ത് സംഗമവും പ്രൊ:കെ.വി.സജയ് ഉൽഘാടനം ചെയ്യും.വൈകീട്ട് 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉൽഘാടനം ചെയ്യും.
യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി പുരസ്‌കാര ദാനം നിർവ്വഹിക്കും.

വാർത്താ സമ്മേളനത്തിൽ പുരസ്‌കാര സമിതി കൺവീനർ പി.പി.ദിവാകരൻ,ചെയർമാൻ ഡോ:അബ്ദുൾ അസീസ് കോറോത്ത്,കെ.സജിത്ത് കുമാർ,വി.കെ.രാമകൃഷ്ണൻ,കെ.അശോകൻ,വിജയൻ മടപ്പള്ളി എന്നിവർ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...