തെറിയഭിഷേകവും കൂക്കിവിളിയും ജോളിയേയും കൂട്ടു പ്രതികളേയും കാണാന്‍ ആള്‍കൂട്ടം

By | Thursday October 10th, 2019

SHARE NEWS

വടകര : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. പ്രജികുമാര്‍, മാത്യു എന്നിവരേയും 16 ാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടേതാണ് ഉത്തരവ്. ക്‌സറ്റഡിയില്‍ വിട്ട്ു കിട്ടിയ പ്രതിയെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യും.

11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. മാത്യുവിന്റെ ജാമ്യാപേക്ഷ ഇന്നലെ തന്നെ കോടതിയില്‍ എത്തിയിരുന്നു.

പ്രജികുമാറിന്റേയും ജോളിയുടേയും ജാമ്യാപേക്ഷ തള്ളിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. 16 ാം തിയതി വരെയാണ് കസ്റ്റഡി കാലാവധി. ജോളിയുടേയും ജോളിയുടെ കട്ടപ്പനയില്‍ ഉള്‍പ്പെടെ കൊണ്ടുപോകേണ്ടതുകൊണ്ടായിരുന്നു 11 ദിവസം ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

പ്രതികളുടെ ജാമ്യാപേക്ഷ 16 ന് പരിഗണിക്കും. എന്തെങ്കിലും പറയാനുണ്ടോ എന്ന് മൂന്ന് പ്രതികളോടും കോടതി ചോദിച്ചപ്പോള്‍ ഒന്നും ഇല്ലെന്നായിരുന്നു മൂവരുടേയും മറുപടി.

 

ആള്‍കൂട്ടം തടിച്ച് കൂടി

പ്രതികളുടെ പുറത്തുകൊണ്ടുവരുന്നതറിഞ്ഞ് ജില്ലാ ജയിലിന് പുറത്ത് വലിയ രീതിയില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. പ്രതികള്‍ എത്തുന്ന വിവരമറിഞ്ഞ് താമരശ്ശേരി കോടതി പരിസരത്തും ആള്‍ക്കൂട്ടം തടിച്ചു കൂടി. പ്രതികളേയും കൊണ്ട് പോലീസ് ജീപ്പ് എത്തിയപ്പോള്‍ തെറിയഭിഷേകത്തോടേയും കൂക്കിവിളിയോടെയുമാണ് ജനങ്ങള്‍ എതിരേറ്റത്.

ആളുകളെ വകഞ്ഞ് മാറ്റിക്കൊണ്ടാണ് പോലീസ് ജോളിയെ കോടതി വളപ്പില്‍ എത്തിച്ചത്. ശക്തമായ ജനരോക്ഷം ഉണ്ടാവുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയ പോലീസ് പ്രതികള്‍ക്ക് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. പ്രതികളെ കോടതിയില്‍ നിന്ന് പുറത്ത് എത്തിച്ചപ്പോഴും ശക്തമായ ജനരോഷം നേരിടേണ്ടി വന്നു.

പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. പ്രതികളേയും കൊണ്ട് താമരശ്ശേരിയില്‍ നിന്ന് പയ്യോളി ഭാഗത്തേക്കാണ് പോലീസ് വാഹനം പുറപ്പെട്ടത്. താമരശ്ശേരിയില്‍ നിന്ന് വളരെ അടുത്ത പ്രദേശമായതിനാല്‍ പ്രതികളെ ഇന്ന് തന്നെ കൂടത്തായിയില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്