ജോളിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു

By | Thursday October 10th, 2019

SHARE NEWS

വടകര : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ അല്‍പ്പ സമയത്തിനകം ചോദ്യം ചെയ്യും.

കൂട്ടുപ്രതികളെയും ചോദ്യം ചെയ്‌തേക്കും. ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ വേണ്ടി അത്യാധുനികമായ സൗകര്യങ്ങളാണ് എസ് പി ഓഫീസില്‍ ഒരുക്കിയിട്ടുള്ളത്. സയനൈഡ് എത്തിച്ചത് ഉള്‍പ്പെടെ വിവരങ്ങള്‍ അന്വേഷണം ശേഖരിക്കും. തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ്് പരമാവധി വിവരങ്ങള്‍ പ്രതികളില്‍ നിന്ന് ശേഖരിക്കും. റൂറല്‍ കെ ജി സൈമണ്‍ , പയ്യോളി ഡിവൈഎസ് പി മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുക. എസ് പി ഓഫീസിന്റെ മൂന്നാം നിലയില്‍ ചോദ്യം ചെയ്യലിനായി പ്രത്യേക റൂം സജ്ജമാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യും.

ജോളിയുടെ പരപുഷ ബന്ധത്തെ എതിര്‍ത്ത് കൊണ്ടാണ് റോയി വധിക്കാന്‍ തുനിഞ്ഞതെന്നും റോയിയുടെ മദ്യപാനവും ജോളിക്ക് അസഹ്യമായിരുന്നുവെന്നും സ്ഥിര വരുമാനമുള്ള ആളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിക്കുന്നതയായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോളിയുടെ അന്ധവിശ്വാസങ്ങളും കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്