Categories
Breaking News

രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തുമെന്ന് കെ കെ രമ

വടകര: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ആര്‍എംപി(ഐ) നേതാവ് കെ കെ രമ. സിപിഎം മനുഷ്യത്വമില്ലാത്ത പാര്‍ട്ടിയായി അധ: പതിച്ചു. സിപിഎമ്മിന്റെ അധ:പതനവും അവസാനവും അടുത്തു. ടി പി വധക്കേസില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സിപിഎം നേതൃത്വം നല്‍കുന്ന സംരക്ഷണവുമാണ് മലബാര്‍ മേഖലയില്‍ കൊലപാതകങ്ങള്‍ തുടരാണ് കാരണം.

കൊലക്കേസ് പ്രതികളുടെ വിവാഹങ്ങള്‍ നടത്തി കൊടുക്കാന്‍ വരെ സിപിഎം നേതാക്കള്‍ തയ്യാറാവുന്നു. കൊലക്കേസ് പ്രതികള്‍ക്ക് നല്‍കുന്ന സംരക്ഷണവും അംഗീകാരവുമാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരാണം കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു. ഫെയ്‌സ് ബുക്കിലും കൊലപാതക രാഷട്രീയത്തിന് എതിരെ ശക്തമായി പ്രതികരണം നടത്തിയിട്ടുണ്ട്.

തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനും പ്രവര്‍ത്തിക്കാനുമെല്ലാമുള്ള പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും കൊലവാളുകളാല്‍ വെട്ടിയരിഞ്ഞുതള്ളുന്ന ഈ പൈശാചിക കുലപ്രഭു രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാതെ ഒരു മാനവിക ജനാധിപത്യ സമൂഹമെന്ന നിലയില്‍ തീര്‍ച്ചയായും നമുക്ക് ഒരടി മുന്നോട്ടുനീങ്ങാനാവില്ല. കെ കെ രമ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.


കെ കെ രമയുടെ എഫ് ബി കുറിപ്പ്

നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു., പാനൂര്‍ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ 22 വയസ്സുകാരനായ മന്‍സൂറിനെയാണ് സിപിഎം കൊലയാളിക്കൂട്ടം ഇന്നലെ തെരഞ്ഞെടുപ്പിന്റെ രാവില്‍ പതിയിരുന്ന് ആക്രമിച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊന്നുകളഞ്ഞത്. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അരുതെന്ന് എത്രയോ കാലമായി നെഞ്ചുകീറി വിലപിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ഹൃദയത്തിലേക്ക് എത്ര ക്രൂരവും ഭീകരവുമായാണ് തെല്ലും കയ്യറപ്പില്ലാതെ നമ്മുടെ കൊലവാള്‍ രാഷ്ട്രീയം പിന്നെയും പിന്നെയും കത്തിയാഴ്ത്തിക്കൊണ്ടിരിക്കുന്നത്!! എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്‌നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനല്‍ കൂട്ടങ്ങള്‍ ചോരയില്‍ കുളിപ്പിച്ച് കിടത്തുന്നത്!! മരണം വരെ ഹൃദയം പിളര്‍ന്ന വേദനയുമായി കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് എന്ത് മറുപടിയാണ് പറയാനുള്ളത്?!! തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനും പ്രവര്‍ത്തിക്കാനുമെല്ലാമുള്ള പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും കൊലവാളുകളാല്‍ വെട്ടിയരിഞ്ഞുതള്ളുന്ന ഈ പൈശാചിക കുലപ്രഭു രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാതെ ഒരു മാനവിക ജനാധിപത്യ സമൂഹമെന്ന നിലയില്‍ തീര്‍ച്ചയായും നമുക്ക് ഒരടി മുന്നോട്ടുനീങ്ങാനാവില്ല. കൊലയാളിനേതൃത്വങ്ങളെ പിടികൂടി തുറുങ്കിലടയ്ക്കാതെ ഈ ചോരക്കളിക്ക് അറുതിയുണ്ടാവില്ലെന്ന് എത്രയോ കാലമായി നാം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഗൂഢാലോചകരുടെ കൈകളില്‍ വിലങ്ങുവീഴാതെ തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയത്തെ വാള്‍വാഴ്ച്ചകളില്‍ നിന്ന് നമുക്ക് ഒരിക്കലും മോചിപ്പിക്കാനാവില്ല. കൊലയാളിക്കൂട്ടങ്ങളെ ചെല്ലും ചെലവും നല്‍കിപ്പോറ്റി വളര്‍ത്തി സംരക്ഷിക്കുന്ന രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ വലിയ ജനകീയ പ്രതികരണമുയര്‍ത്താന്‍ നാമോരോരുത്തരും രംഗത്തുവന്നേ തീരൂ. മന്‍സൂറിന്റെ കൊലപാതകത്തില്‍ കടുത്ത പ്രതിഷേധം., രോഷം., വേദന…

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP