Categories
Flash News

വടകരയിലെ നിയുക്ത എം.എല്‍.എ കെ.കെ രമ ജില്ലാ ആശുപത്രിയിലെത്തി കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി

വടകര: നിയുക്ത എം.എല്‍.എ കെ.കെ രമ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. വടകര നഗരസഭ പ്രദേശത്ത് ദിവസവും നൂറിലേറെ രോഗികളാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നഗരസഭ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലും രമ പങ്കെടുത്തിരുന്നു.


വടകരയില്‍ രണ്ടാം കൊവിഡ് വ്യാപനം വന്നതിനു ശേഷം പ്രഥമ ചികിത്സാ കേന്ദ്രം തുറന്നിട്ടില്ല. അറക്കിലാട് അമൃത വിദ്യാലയത്തില്‍ ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും നഗരസഭ ചെയ്‌തെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതിനായി ഇന്നലെ കെ.കെ രമ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി അലിയുമായും നഗരസഭ അധികാരികളുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ എടുക്കാന്‍ കഴിയുമെന്ന കാര്യം ആരാഞ്ഞു. നഗരസഭയിലും മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും തീവ്രമാകുന്ന കൊവിഡ് രോഗികള്‍ക്കായുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കാന്‍ ചെയ്യാനാവുന്നതെല്ലാം നടത്തുമെന്ന് കെ.കെ രമ അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS