Categories
Breaking News

വടകരയില്‍ കരുത്ത് തെളിയിക്കാന്‍ ഒരുങ്ങി കെ മുരളീധരന്‍

വടകര: വടകര: വടകര വിടില്ലെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് വടകര എം പി കെ മുരളീധരന്‍. കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും യുഡിഎഫിന് അട്ടിമറി വിജയം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് മു്ന്‍ കെപിസിസി പ്രസിഡന്റ്് കൂടിയായ കെ മുരളീധരന്‍.

വടകര ലോക് സഭ മണ്ഡല പരിധിക്കുള്ളിലെ ഏഴ് നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റെവിടെയും പ്രചാരണത്തിന് പോകുന്നില്ലെന്നും, അത് ഉറച്ച തീരുമാനമാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

കൊയിലാണ്ടി, വടകര , നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര , കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വടകര പാര്‍ല്‌മെന്റ് മണ്ഡലം.


കുറ്റ്യാടി നിയോജക മണ്ഡലം ഒഴികെയുള്ള ആറ് മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങള്‍ ഒഴികെയുള്ള 5 മണ്ഡങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മേല്‍കൈ നേടിയിട്ടുണ്ട്.

ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിറുത്തുകയും യുഡിഎഫ് ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കോഴിക്കോട് ജില്ലയിലെ 5 മണ്ഡലങ്ങളില്‍ ജയം ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും. നിലവില്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ്സിന് ഒരു എംഎല്‍എ പോലുമില്ലാത്ത സാഹചര്യമാണുള്ളത്.

വടകര മേഖലയില്‍ ആര്‍എംപിയുമായുള്ള സഹകരണം യുഡിഎഫിന് ഗുണം ചെയ്‌തെന്നാണ് മുരളിയുടെ അഭിപ്രായം. വടകരയില്‍ ആര്‍എംപി നേതാവ് കെ കെ രമയെ യുഡിഎഫ് പൊതു സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായം ശക്തമാണ്. മു്സ്ലീം ലീഗിനും ആര്‍എംപി വരുന്നതിനോട് എതിര്‍പ്പില്ല. വടകരയില്‍ കെ കെ രമ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമ്പോള്‍ സമീപ മണ്ഡലങ്ങളിലും സിപിഎം വിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്ന അഭിപ്രായം ശക്തമാണ്.

കൊയിലാണ്ടി, നാദാപുരം, മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സാണ് മത്സരിക്കാറുള്ളത്. പേരാമ്പ്രയില്‍ കേരള കോണ്‍ഗ്രസ്സ് (എം) വടകരയില്‍ എല്‍ജെഡിയുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്.

ഇരു മുന്നണികളിലും മുന്നണി വിട്ടതിനെ തുടര്‍ന്നാണ് മുസ്ലീംലീഗ് രണ്ട് സീറ്റ് അധികമായി വേണമെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.

വടകര സീറ്റിലും മുസ്ലീംലീഗിന് നോട്ടമുണ്ട്. വടകര മണ്ഡലം ലീഗ് ഏറ്റെടുക്കുകയും ലീഗിന്റെ മണ്ഡലത്തില്‍ കെ കെ രമയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. വടകര മണ്ഡലം ആര്‍എംപിക്ക് വിട്ടു കൊടുക്കുന്നതിനോട് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്.

ആര്‍എംപിയെ ഒപ്പം നിറുത്താനുള്ള കെ മുരളീധരന്റെ ശ്രമങ്ങള്‍ക്ക് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുടെ പിന്തുണയമുണ്ട്. വടകര മേഖലയിലെ ജനകീയ മുന്നണി സംവിധാനം തകര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം ശ്രമിച്ചപ്പോഴൊക്കെ പാറക്കലിന്റെയും ലീഗിന്റെയും പിന്തുണ നിര്‍ണ്ണായകമായിരുന്നു.

നാദാപുരത്ത് മുരളിയുടെ വിശ്വസ്തന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാര്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ നല്ല പ്രകടനമാണ് പ്രവീണ്‍ കുമാര്‍ കാഴ്ച വെച്ചത്. പ്രവീണിലൂടെ നാദാപുരത്ത് അട്ടിമറി ജയം നേടാന്‍ കഴിയുമെന്ന വിശ്വാസം യുഡിഎഫ് നേതൃത്വത്തിനുണ്ട്.

മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുരളിയുടെ നിലപാടുകള്‍ നിര്‍ണ്ണായകമായേക്കും. കെ മുരളീധരന്‍ – മുസ്ലീംലീഗ് – ആര്‍എംപി ചേരി ശക്തമായാല്‍ എതിര്‍ വിഭാഗം ഒതുങ്ങിയേക്കുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP