Categories
Flash News

കടലോര മേഖലയില്‍ ആവേശം വിതറി കെ മുരളീധരന്‍ എം പി

വടകര : അടുത്ത നിയമസഭ തിരെഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് അധികാരത്തില്‍ വരുമെന്നും വന്‍ അഴിമതിക്ക് കളമൊരുക്കിയ എല്‍.ഡി.എഫിന്റെ ആഴക്കടല്‍ കരാര്‍ റദ്ദ്‌ചെയ്ത് മുഖ്യമന്ത്രിക്കും ഫിഷറീസ് ,വ്യവസായ മന്ത്രിക്കുമെതിരായി സി.ബി.ഐ .അന്വേഷണം കൊണ്ടു വരുമെന്നും കെ.മുരളീധരന്‍ എം പി

ചോമ്പാല തുറമുഖത്ത് യൂ.ഡി.എഫ് തീരദേശയാത്ര ജില്ലയില്‍ സ്വീകരണം നല്‍കിയ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു . കരാറിനെ കുറിച്ച് ഒന്നുമറിയില്ല എന്ന് പറയുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല .
എല്‍.ഡി.എഫിന്റെ ഭരണ തുടര്‍ച്ച വന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു. കടലിന്റെ മക്കളോട് ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന നയസമീപനങ്ങള്‍ ഓരോന്നും കാരണം തീരദേശ ജനതക്ക് അവരോട് അറപ്പും വെറുപ്പുമാണെന്ന് ടി.എന്‍.പ്രതാപന്‍ പറഞ്ഞു. യാനങ്ങള്‍ക്ക് കാലാവധി എട്ട് വര്‍ഷമാക്കിയതും മത്സ്യ വില്‍പ്പനയില്‍ അഞ്ച് ശതമാനം അഡീഷനല്‍ കമ്മീഷന്‍ നടപ്പാക്കാനുമായി ഉണ്ടാക്കിയ ഓഡിനനന്‍സ് തൊഴില്‍ ദ്രോഹനടപടിയാണ് . കടലോര മേഖലയിലെ ഭവന നിര്‍മ്മാണ പദ്ധതി ഇല്ലാതാക്കി ലൈഫ് പദ്ധതിയില്‍ ലയിപ്പിച്ചു. സ്ത്രീകളുടെ ക്ഷേമത്തിന് കൊണ്ടുവന്ന തണല്‍ പദ്ധതി എടുത്തുകളഞ്ഞു
.ഇതെല്ലാം കാരണം കടലോര വാസികള്‍ക്ക് എല്‍.ഡി.എഫിനോട് വെറുപ്പാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഉമ്മര്‍ ഓട്ടുമ്മല്‍ , ,യു.രാജീവന്‍, , പി.അശോകന്‍ , സജി ജോസഫ് ,ഐ.മൂസ്സ , സുനില്‍ മടപ്പളളി ,പ്രദീപ് ചോമ്പാല, കെ ബാല നാരായണന്‍, മമ്പറം ദിവാകരന്‍, വി.ഉമേശന്‍, ആയിഷ ഉമ്മര്‍ ,ബാബു ഒഞ്ചിയം , എന്‍ പി അബ്ദുല്ല ഹാജി, ,ഒ.കെ.കുഞ്ഞബ്ദുളള , പുറന്തോടത്ത് സുകുമാരന്‍ ,വി.കെ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP