Categories

വടകരയില്‍ ആര്‍ക്ക് വേണ്ടി വോട്ട് ചോദിക്കും ? കെ മുരളീധരന്‍ എം പി

വടകര: വടകരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരന്‍ എം പി അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വടകരയിലെ സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കെ മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്.

വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതന്‍ ഉണ്ടെന്നാണ് അറിഞ്ഞത് ആയാള്‍ക്ക് ഡിസിസി ചിഹ്നം അനുവദിച്ചിട്ടില്ലെന്നാണ് ആദ്യം അറിഞ്ഞത്. യുഡിഎഫുമായുള്ള ധാരണ പ്രകാരം ആര്‍എംപിയാണ് അവിടെ സ്ഥാനാര്‍ത്ഥി എന്നാണ് അറിയാന്‍ കഴിഞ്ഞത്. കണ്‍വെന്‍ഷന്‍ കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. അത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടാതായിരുന്നു. കെ പി സി സി പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന് സ്ഥാനാര്‍ത്ഥി പറയുമ്പോള്‍ സ്ഥലം എം പി എന്ന നിലയില്‍ ഇത് എന്നെയും അറിയിക്കണമായിരുന്നു. സ്ഥാനാര്‍ത്ഥി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ന്നു മാത്രമേ ഇനി പ്രചാരണത്തിന് ഇറങ്ങുകയുള്ളൂ. ഒരു സീറ്റില്‍ മാത്രമല്ല. വടകര മണ്ഡലത്തില്‍ എവിടെയും പ്രചാരണത്തിന് ഇല്ല. സ്ഥാനാത്ഥികള്‍ പേരില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ആര്‍ക്ക് വേണ്ടി ചോദിക്കും ? – കെ മുരളീധരന്‍ പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP