കെ മുരളീധരന്റെ വിജയത്തിനായി താഴെ അങ്ങാടിയിലെ ലീഗ് പ്രവര്‍ത്തകര്‍

By | Wednesday April 17th, 2019

SHARE NEWS

വടകര: തീ പാറുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇന്ന് മുതല്‍ ഈ മാസം 21 ന്് നടക്കുന്ന കലാശകൊട്ട് വരെ ഇടത് -വലത് മുന്നണി പ്രവര്‍ത്തകര്‍ക്ക് ഇനിയുള്ള നാളുകള്‍ ഉറക്കമില്ലാത്ത രാത്രി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തെരെഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപനം ഇന്ന് രാത്രി കോതി ബസാറില്‍ സമാപിക്കും

നാളെ കെ മുരളീധരന്റെ മുന്‍സിപ്പല്‍ ഏരിയ തീരദേശ റോഡ്‌ഷോ വൈ:6 മണിമുതല്‍ ആവിക്കല്‍ ജംക്ഷനില്‍ നിന്ന് തുടങ്ങി താഴെ അങ്ങാടിയില്‍ സമാപിക്കും.

വെള്ളിയാഴച്ച മുന്‍സിപ്പല്‍ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ്‌റാലി വൈകീട്ട് 4 മണിക്ക് അഴിത്തലയില്‍ നിന്ന് തുടങ്ങി മുകുച്ചരി ഭാഗത്ത് സമാപിക്കുന്നു.

ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരകള്‍ സംസാരിക്കുന്നു. എന്ന പരിപാടിയും നടക്കുന്നു. കോട്ടപ്പറമ്പിലാണ് ഈ കണ്ണീര്‍ സംഗമം നടക്കുന്നത്. 21 ന് നടക്കുന്ന കലാശക്കൊട്ടോടെ പരിപാടി അവസാനിക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...