കലാസംഗമത്തില്‍ ഒപ്പം ചേര്‍ന്ന് ട്രൂവിഷന്‍ ന്യൂസ് പ്രവര്‍ത്തകരും

By | Saturday August 17th, 2019

SHARE NEWS

വടകര: പ്രളയബാധിതര്‍ക്കൊരു കൈതാങ്ങുമായി വടകരയിലെയും സമീപ പ്രദേശങ്ങളിലേയും കലാകാരന്‍മാരും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടിപ്പിച്ച കലാ സംഗമത്തില്‍ ഒപ്പം ചേര്‍ന്ന് ട്രൂവിഷന്‍ ന്യൂസ് പ്രവര്‍ത്തകരും.
കലാസംഗമത്തിന്റെ വിജയത്തിന് വേണ്ടി ട്രൂവിഷന്‍ ന്യൂസ് പ്രവര്‍ത്തകര്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി 100 കിലോ പഞ്ചസാര സംഘാടകര്‍ക്ക് കൈമാറി.

ട്രൂവിഷന്‍ പ്രതിനിധികളില്‍ നിന്നും സിനിമ താരം വിനോദ് കോവൂര്‍ പഞ്ചസാര ഏറ്റുവാങ്ങി. രാവിലെ 9 മണിക്ക് നടന്ന പരിപാടി 9 മണിക്കൂര്‍ പിന്നിടുമ്പോള്‍ 4 ലക്ഷം രൂപ പിന്നിട്ടു.

വി ടി മുരളി , താജുദ്ദീന്‍ വടകര, ഇ വി വത്സന്‍ മാസ്റ്റര്‍ , പ്രേംകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

കേരളത്തെ പുനിര്‍മ്മിക്കാം എന്ന ആശയവുമായി മജീഷ്യന്‍ സനീഷ് വടകര അവതരിപ്പിച്ച മാജിക് ഏറെ ശ്രദ്ധേയമായി .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്