കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ച നാദാപുരം പൊലീസിന് മറ്റൊരു പൊന്‍തൂവല്‍ കൂടി

By news desk | Friday January 11th, 2019

SHARE NEWS

നാദാപുരം; നാടിനെ നടുക്കിയ കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ അന്വേഷണ മികവില്‍ നാദാപുരം പൊലീസിന് ബിഗ് സല്യൂട്ട്. നാദാപുരം എസ്‌ഐ എന്‍ പ്രജീഷിന് പ്രത്യേക പുരസ്‌കാരം റൂറല്‍ എസ് പി ജി ജയ്‌ദേവ് അറിയിച്ചു.

ഒരു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് മോഷണ സംഘം പൊലീസിന്റെ വലയിലായത്.


എ എസ് ഐ ഇ സി ശ്രീധരന്‍, എം പി സുധീഷ്, കെ മജീദ്, എം പി ലിനീഷ്. പി കെ അബ്ദുല്‍ മജീദ്, വടകര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എഎസ്‌ഐ കെ പി രാജീവന്‍, സിഎച്ച് ഗംധാരന്‍, കെ യുസഫ്, വി പി ഷാജി, പയ്യോളി സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ വിസി ബിനീഷ് , നാദാപുരം കണ്‍ട്രോള്‍ റൂമിലെ സിപിഒ ടിസി രാജഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.

നാദാപുരം മേഖലയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും ചില മൊഴികളുകളുമാണ് പൊലീസിന് നിര്‍ണ്ണായകമായത്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read