വയലിനിൽ അവള്‍ തോറ്റു കൊടുത്തില്ല ; ഗോപികയുടെ ഓർമയിലും ബാലഭാസ‌്കറുമായുള്ള കൂടിക്കാഴ‌്ച

By | Friday November 23rd, 2018

SHARE NEWS
വേദന നിറഞ്ഞ ഒരീണത്തോടെയല്ലാതെ ബാലഭാസ‌്കറിനെ ആർക്കും ഓർക്കാൻ കഴിയില്ല. വാഹനാപകടത്തിൽ ജീവതന്ത്രികൾ നിലച്ച‌് ആ പ്രതിഭ യാത്രയായപ്പോൾ കലോത്സവ വേദിയിലും ആ വേർപാട‌് തേങ്ങുന്ന ഓർമയാകുന്നു‌.
വയലിനിൽ വിജയം ആവർത്തിച്ച പ്രൊവിഡന്‍സ് എച്ച്എസ്എസ് വിദ്യാര്‍ഥിനിയായ ഗോപികയുടെ ഓർമയിലും ബാലഭാസ‌്കറുമായുള്ള കൂടിക്കാഴ‌്ചയും അദ്ദേഹം നൽകിയ ഉപദേശവും മാഞ്ഞിട്ടില്ല. ഹയർസെക്കൻഡറി വിഭാഗം വയലിനിൽ നേടിയ വിജയം ബാലഭാസ‌്കറിന‌് സമർപ്പിക്കുകയാണ‌് ഇവൾ.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ‌്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത‌് എത്തിയപ്പോഴായിരുന്നു ഗോപിക തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വയലിനിസ‌്റ്റിനെ നേരിൽ കാണുന്നത‌്. സംഗീതം ഹൃദയത്തിൽനിന്ന‌് ജനിക്കുന്നതാണെന്നും സ്ഥിരമായി പരിശീലനം നടത്തിയാൽ മാത്രമേ മികവു തുടരാൻ കഴിയൂവെന്നും ബാലഭാസ‌്കർ പറഞ്ഞ വാക്കുകൾ ഗോപിക മറന്നിട്ടില്ല‌.
അച്ഛനും ഞാനുമെല്ലാം ബാലഭാസ‌്കറിനൊപ്പം നിന്ന‌് ഫോട്ടോയെടുത്താണ‌് മടങ്ങിയത‌്. അദ്ദേഹം ഇൗ ലോകം വിട്ടു പോയെന്നത‌് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഗോപിക പറയുന്നു.
വിവാൾഡിയുടെ ഫോർ ദി സീസണിലെ സമ്മറിലെ ഏതാനും ഭാഗങ്ങളാണ‌് ഗോപിക വായിച്ചത‌്. എൽഐസി താമരശേരി ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ കെ രജീന്ദറിന്റെയും തിരുവങ്ങൂർ എച്ച‌്എസ‌്എസിലെ അധ്യാപിക അർച്ചനയുടെയും മകളാണ‌്.
അഞ്ചാം ക്ലാസു മുതൽ അജിത‌് മലാപ്പറമ്പിന്റെ കീഴിൽ പരിശീലിക്കുന്നു. ഗോപികയ‌്ക്ക‌ു പിന്നാലെ സഹോദരി ദേവികയും ഈ രംഗത്തുണ്ട‌്‌. നടക്കാവ‌് ഗവ. ഗേൾസ‌് വിഎച്ച‌്എസ‌്എസിലെ എട്ടാം ക്ലാസ‌് വിദ്യാർഥിനിയായ ദേവികയ‌്ക്ക‌് ഹൈസ‌്കൂൾ വിഭാഗം വയനിലിൽ എ ഗ്രേഡുണ്ട‌്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്