ഒന്നരക്കിലോ കഞ്ചാവുമായി വടകര സ്വദേശികള്‍ പിടിയില്‍

By | Wednesday January 9th, 2019

SHARE NEWS

വടകര : മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. തോടന്നൂര്‍ കനകകുളത്തില്‍ ഭാസ്‌കരന്‍ (50), തിരുവള്ളൂര്‍ നാറാണത്ത് താമസിക്കും ചക്കാലയില്‍ അര്‍ഷാദ് (36), എന്നിവരെയാണ് വടകര എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും ഒന്നര കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പനക്കെത്തിച്ചതാണ് കഞ്ചാവ്. . തോടന്നൂരിലേക്ക് കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ കുട്ടോത്ത് നായനാര്‍ ഭവനു സമീപത്ത് വെച്ച് എക്‌സൈസിന്റെ വാഹന പരിശോധനയിലാണ്് പ്രതികള്‍ പിടിയിലായത്.

പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ മോഹന്‍ദാസ്, എന്‍ കെ വിനോദന്‍, എക്‌സൈസ് ഓഫീസര്‍മാരായ രാഗേഷ് ബാബു, പി പി ഷൈജു, കെ എന്‍ ജിജു, സി എം സുരേഷ് കുമാര്‍, വിനീത്, ടി വിശ്വനാഥന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...