ജനകീയ കൂട്ടായ്മയില്‍ ചോമ്പാല്‍ കാപ്പുഴ തോട് സംരക്ഷണ പ്രവൃത്തിക്ക് തുടക്കമായി

By | Monday October 14th, 2019

SHARE NEWS

വടകര: ചോമ്പാല്‍ കാപ്പുഴതോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്

തുടക്കമായി. മലിനീകരണവും, മണ്ണിടിച്ചലിനെയും തുടര്‍ന്ന്  നാശം നേരിടുന്ന തോട് സംരക്ഷിക്കാനുള്ള ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജനകീയ കൂട്ടായ്മയിലൂടെയാണ് നടത്തുന്നത്.

ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക യുവജന സംഘടനകള്‍,റസിഡന്‍സ് അസോസിയേഷന്‍,ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. കാപ്പുഴ തോട് സംരക്ഷണ സമിതി നടത്തുന്ന ശുചീകരണ പ്രവര്‍ത്തി കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു.

ജൈവ അജൈവ മാലിന്യവും, ചളിയും പായലും, നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട ഇത്തരം നീര്‍ത്തടങ്ങളുടെ സംരക്ഷണം നാടിന്റെ ജലഭ്യതയും കൃഷി പ്രോത്സാഹനത്തിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റീന രയരോത്ത് അധ്യക്ഷത വഹിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കോട്ടയില്‍ രാധാകൃഷണന്‍ , ജില്ല പഞ്ചായത്ത് അംഗം എ ടി ശ്രീധരന്‍,ഉഷ ചാത്തങ്കണ്ടി,സുധ മാളിയേക്കല്‍, പി,ബാബുരാജ്,. എം.പി ബാബു,പ്രദീപ് ചോമ്പാല,ഇ.ടി അയ്യൂബ് ,നിഷ പറമ്പത്ത് ഹാരിസ് മുക്കാളി , എ. ടി മഹേഷ്,വി പി മോഹന്‍ ദാസ്, കെ.കെ രാജേഷ് ,ശ്രീധരന്‍ കൈപ്പാട്ടില്‍, എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്