മണിയൂരില്‍ മത്സ്യ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

By | Thursday June 4th, 2020

SHARE NEWS

വടകര: മണിയൂരില്‍ യുവ സംരംഭകരുടെ മത്സ്യഫാമിലെ മത്സ്യക്കുഞ്ഞുങ്ങളെ സാമൂഹ്യവിരുദ്ധര്‍ കൊന്നൊടുക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ചൊവ്വാപ്പുഴയോട് ചേര്‍ന്നുകിടക്കുന്ന കരുവഞ്ചേരി ചരളുംപുറത്ത് ഫിഷ് ഫാമിലെ മൂന്നു മാസം പ്രായമായ മത്സ്യക്കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കിയത്. ഒമ്പതംഗ യുവകര്‍ഷകര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മത്സ്യകൃഷി തുടങ്ങിയത്. പുഴയോടു ചേര്‍ന്ന കൈത്തോടുകള്‍ വലകെട്ടി വേര്‍തിരിച്ചാണ് കൃഷി ആരംഭിച്ചത്.

10,000 കരിമീന്‍ കുഞ്ഞുങ്ങളെ തോടുകളില്‍ നിക്ഷേപിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വെള്ളത്തില്‍ ഓക്‌സിജന്റെ അഭാവമാണെന്നു കരുതി അധികൃതരുടെ നിര്‍ദേശ പ്രകാരം പുറമെനിന്ന് ഫാമിലേക്ക് ശുദ്ധജലം പമ്പുചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കരിമീന്‍ കുഞ്ഞുങ്ങള്‍ക്കു പുറമെ മാലാന്‍, പൂമീന്‍ ഇനത്തില്‍പ്പെട്ട മുഴുവന്‍ മത്സ്യങ്ങളും ബുധനാഴ്ച രാവിലെയോടെ ചത്തുപൊങ്ങി. ഒരു ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഫിഷറീസ് അധികൃതരില്‍നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.
സ്ഥലം സന്ദര്‍ശിച്ച ഫിഷറീസ് അധികൃതര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തിയതായി സംശയിക്കുന്നതായി പറഞ്ഞു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭയും സ്ഥലം സന്ദര്‍ശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പി ടി സുനീഷ്, ടി ടി രാഗേഷ്, ഭഗീഷ്, നവീന്‍ നരേന്ദ്രന്‍, ടി ടി ചിന്‍ജിത്ത്, രമ്യ റോസ്, ബി എസ് അവന്തിക, ആര്‍ ടി ഷിബു, കെ ടി രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സ്യകൃഷി.

പാറക്കല്‍ അബ്ദുള്ള എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

മണിയൂരില്‍ യുവ സംരംഭകരുടെ മത്സ്യഫാമിലെ മത്സ്യക്കുഞ്ഞുങ്ങളെ സാമൂഹ്യവിരുദ്ധര്‍ കൊന്നൊടുക്കിയ സംഭവത്തില്‍ അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കത്തും നല്‍കും ഈ കൊറോണ കാലത്തും ഇത്രയും നീചമായ മനസുമായി ജീവിക്കുന്ന നിങ്ങള്‍ കൊറോണ വൈറസിനെക്കാള്‍ ഭീകരമാണ്. ഇത്തരം സാമൂഹിക ദ്രോഹികളെ ജനങ്ങള്‍ തന്നെ കണ്ടെത്തണം. നിയമപരമായ മാര്‍ഗ്ഗത്തിലൂടെ കുറ്റവാളികളെ വേഗം കണ്ടെത്തണമെന്ന് റൂറല്‍ എസ്.പിയോട് ആവശ്യപ്പെട്ടു. എംഎല്‍എ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്