മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജനകീയ ഐക്യനിര സംഘടിപ്പിക്കും; കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍

By | Monday January 14th, 2019

SHARE NEWS

കോഴിക്കോട് :മാധ്യമപ്രവര്‍ത്തകര്‍ അനുദിനം അതിക്രമങ്ങള്‍ക്കിരയാകുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ജനകീയ ഐക്യനിര രൂപീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ മാടാല അഭിപ്രായപ്പെട്ടു.

യൂണിയന്റെ കോഴിക്കോട് ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ എക്‌സിക്യൂട്ടീവീനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വിപുലമായ സംസ്ഥാന കണ്‍വെന്‍ഷനും സംഘടിപ്പിക്കും.

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ ശക്തമായി നേരിടാന്‍ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനുള്ള സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി മുന്നിട്ടിറങ്ങണമെന്നും മുഖ്യ പ്രഭാഷകനായ ദേശീയ സെക്രട്ടറി വി.ബി.രാജന്‍ അഭിപ്രായപ്പെട്ടു.

മീഡിയാ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പ്രസ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ ഫലമായി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡണ്ട് പപ്പുക്കുട്ടി ,ട്രഷറര്‍ വിജയരാജന്‍ കഴുങ്ങാഞ്ചേരി, ജില്ലാ സെക്രട്ടറി മാരായ സലീം പാടത്ത് ,ധര്‍മ്മേഷ് ,ജില്ലാ വൈസ് പ്രസിഡണ്ട് വാസുദേവന്‍ നായര്‍, നിഷാദ് മണങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. കൃഷ്ണദാസ് മേപ്പയ്യൂര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ ട്രഷറര്‍ പിടി മുനീര്‍ നന്ദി രേഖപ്പെടുത്തി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്