വടകര: വടകരയില്‍ യുഡിഎഫ് പിന്തുണ നല്‍കിയില്ലെങ്കില്‍ വടകര ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഒരുങ്ങി ആര്‍എംപി(ഐ).

വടകരയില്‍ ആര്എംപിനേതാവ് കെ കെ രമയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചില്ലെങ്കില്‍ വടകര താലൂക്കില്‍ മൊത്തത്തില്‍ യുഡിഎഫിന്റെ ജയസാധ്യതകളെ ബാധിച്ചേക്കും. നിലവില്‍ യുഡിഎഫിന്റെ കൈയിലുള്ള കുറ്റ്യാടിയിലും ജയസാധ്യത ഏറെയുള്ള നാദാപുരത്തും യുഡിഎഫിന് കടുത്ത പ്രതിസന്ധി സ്ൃഷ്ടിച്ചേക്കും പേരാമ്പ്ര, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളിലും ആര്‍എംപിക്ക് സ്വാധീനമുണ്ട്. ജില്ലയിലെ സിപിഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യമുണ്ടായാല്‍ എല്‍ഡിഎഫിന് ഗുണം ചെയ്തേക്കും.

2016ലെ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും ഞെട്ടിച്ച് കെ.കെ.രമ തനിച്ച് ഇരുപതിനായിരത്തിലേറെ വോട്ട് നേടിയിരുന്നു. യുഡിഎഫിന്റെ പരാജയത്തിന് വഴിവെച്ചതും രമയുടെ സ്ഥാനാര്‍ഥിത്വവും ഈ വോട്ടും തന്നെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വടകര സീറ്റ് ആര്‍എംപിഐക്ക് നല്കമെന്ന ചിന്ത യുഡിഎഫല്‍ ശക്തമാണ്. വടകര മണ്ഡലത്തില്‍പെടുന്ന നാലു ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫുമായി ആര്‍എംപിഐ ഉള്‍പ്പെടുന്ന ജനകീയ മുന്നണി സഖ്യം നിലവിലുണ്ട്. ജനകീയ മുന്നണിയാണ് അഴിയൂര്‍, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളില്‍ ഭരണം നടത്തുന്നത്. ചോറോട് ഗ്രാമപഞ്ചായത്തും വടകര നഗരസഭയും ഇടതുമുന്നണിയാണ് ഭരിക്കുന്നതെങ്കിലും ആര്‍എംപി നിര്‍ണ്ണായക സ്വാധീനമുണ്ട്.

രമയെ നിര്‍ത്തി വടകര പിടിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ യുഡിഎഫിനുള്ളില്‍ ശക്തമാണ്. ഇത്തരമൊരു നീക്കത്തോട് ലീഗിനു താല്പര്യമുണ്ടെങ്കിലും കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. സ്ഥലം എംപി കെ മുരളീധരന് ആര്‍എംപിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന പക്ഷത്താണ്. വടകരയിലെ കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം ഡിസിസി നേതൃത്വവും ആര്‍എംപിക്ക് അനുകൂലമായി നിലപാട് എടുക്കിന്നില്ല. വടകരയില്‍ ജനകീയ മുന്നണി സംവിധാനം തര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫില്‍ ഭിന്നതകള്‍ ഉണ്ടാക്കിയേക്കും. ആര്‍എംപിയെ ചൊല്ലി വടകരക്ക് സമീപമുള്ള മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രകടനത്തെ ബാധിച്ചേക്കും.

യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ സ്ഥാനാര്‍ഥി ഉണ്ടാവുമെന്നാണ് ആര്‍എംപിഐ നേതൃത്വം വ്യക്തമാക്കുന്നത്.

വടകരയില്‍ കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ കെപിസിസി സെക്രട്ടറി അഡ്വ.ഐ.മൂസയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കെ.എസ്.യു സംസ്ഥാന ട്രഷറര്‍ പദവിയിലും യൂത്ത് കോണ്‍ഗ്രസിലും തിളങ്ങിയ മൂസ മത്സരിക്കണമെന്ന വാദം കോണ്‍ഗ്രസ്സില്‍ ശക്തമാണ്.
ഇടതുമുന്നണി എല്‍ജെഡിക്ക് സീറ്റ് നല്കുകയാണെങ്കില് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ വടകര സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമന്ന് ജനതാദള്‍ എസ്ആവര്ത്തിച്ചാവശ്യപ്പെടുന്നത് പ്രതിസന്ധിയാകും.

ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റായ വടകരയില്‍ കഴിഞ്ഞ രണ്ടു തവണയും മുതിര്‍ന്ന നേതാവ് സി.കെ.നാണു ആണ് ജയിച്ചത്. രണ്ട് തവണ തോല്പിച്ചതും യൂഡിഫ് പക്ഷത്തായിരുന്ന സോഷ്യലിസ്റ്റ് നേതാക്കളായ എം.കെ.പ്രേംനാഥിനെയും മനയത്ത് ചന്ദ്രനെയുമാണ്. ഇവര്‍ ഇടതുപക്ഷത്ത് എത്തിയതോടെയാണ് എല്‍ജെഡിയും ജനതാദള്‍ എസും തമ്മില്‍ സീറ്റ് തര്‍ക്കം ഉടലെടുത്തത്. ജില്ലാ പ്രസിഡന്റ് കെ.ലോഹ്യയുടെ പേരാണ് ജനതാദള്‍ എസിന്റെ ഭാഗത്ത് നിന്ന് കേള്‍ക്കുന്നത്.
News from our Regional Network
RELATED NEWS
