Categories
Flash News

വടകരയില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരി നിയമസഭയിലെത്തുമ്പോള്‍ ……

സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞ് വീശിയപ്പോഴും വടകരയില്‍ 7491 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആര്‍എംപി(ഐ) സ്ഥാനാര്‍ത്ഥി യുഡിഎഫ് പിന്തുണയോടെ വിജയിക്കുന്നു.

വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ എംഎല്‍.എ, 15 ാം നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎല്‍എ, 57 ന് ശേഷം വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടുന്ന ആദ്യ സോഷ്യലിസ്റ്റ് ഇതര ജനപ്രതിനിധി

ഒരു പാട് ചരിത്രങ്ങളാണ് കെ കെ രമയിലൂടെ എഴുതപ്പെട്ടത്.


ക്ഷേമ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഭരണം നടത്തിയ ഇടത് സര്‍ക്കാറി്‌നുള്ള അംഗീകാരമായിരുന്നു തുടര്‍ഭരണം നല്‍കി കൊണ്ടുള്ള ജനവിധി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടത് പക്ഷത്തിനും ഏറെ സാധ്വീനമുള്ള വടകര ഇത്തവണയും ടി പി വികാരത്തിന് ഒപ്പം നിന്നും

ടി പി ചന്ദ്രശേഖരന്റെ ചോരക്ക് മറുപടി നല്‍കാന്‍ ഇടത് പക്ഷത്തിനുള്ളിലെ വലിയൊരു വിഭാഗം ആര്‍എംപിക്കൊപ്പം നിന്നും

ബിജെപി വോട്ടുകളില്‍ വന്ന കുറവ് വോട്ട് മറിക്കല്‍ ആരോപണങ്ങള്‍ക്ക് വഴി വെയ്ക്കനുണ്ട്. ആ വോട്ട് എങ്ങോട്ട് പോയി എന്നതും വ്യക്തമായി പരിശോധിക്കേണ്ടത്.

2016 ല്‍ കെ കെ രമ 20504 വോട്ടുകള്‍ നേടുകയും സിപിഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് പ്രതിനിധി 9511 വോട്ടുകള്‍ക്ക് വിജയിക്കുന്നത്.

യുഡിഎഫ് പിന്തുണ ലഭിച്ചാല്‍ ആര്‍എംപിക്ക് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടമെന്ന ചര്‍ച്ചകള്‍ കടന്ന് വരുന്നത് അന്ന് മുതലാണ്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ആര്‍എംപിയും യുഡിഎഫും പരസ്യമായി വേദി പങ്കിടുന്നത്. വടകര- ഒഞ്ചിയം മേഖലയില്‍ സിപിഎം അതിക്രമങ്ങളെ നേരിടാന്‍ ജനാധിപത്യ കക്ഷികളുമായി യോജിക്കണമെന്നാണ് ആര്‍എംപി നേതൃത്വം യുഡിഎഫ് ബാന്ധവത്തിന് നല്‍കിയ മറുപടി. യുഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് സംഘടനക്കുള്ളില്‍ ഏറെ ഭിന്നതകള്‍ ഉണ്ടായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് പരസ്യ പിന്തുണ നല്‍കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി സംവിധാനത്തില്‍ യുഡിഎഫിനൊപ്പം ഒപ്പം ചേര്‍ന്ന് മത്സരിച്ചു. വടകര മേഖലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പങ്കിടുന്നു.

2021 ല്‍ യുഡിഎഫിന് ഒരിക്കലും പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വടകര നിയമസഭാ മണ്ഡലത്തില്‍ ആര്‍എംപിയിലൂടെ നേടിയെടുത്ത വിജയം ജില്ലയില്‍ യുഡിഎഫിന് അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസ തുരുത്ത് ആയി മാറുകയായിരുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ തവണ പോലെ ഒറ്റ എംഎല്‍എ പോലുമില്ല. മുസ്ലീം ലീഗ് രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെ്ട്ട്്് ഒന്നില്‍ ഒതുങ്ങി.

വടകരയിലെ കമ്മ്യൂണിസ്റ്റുകാരി

വടകരയില്‍ നിന്നും നിയമസഭയിലെത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റുകാരി എന്നാണ് ആര്‍എംപി നേതൃത്വം കെ കെ രമയെ വിശേഷിപ്പിക്കുന്നത്. ആര്‍എംപിയുടെ യുഡിഎഫ് ബാന്ധവും ഉയര്‍ത്തി കാട്ടി സിപിഎമ്മും ഇടതുപക്ഷവും പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും വടകരയിലെ കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ ടി പി യെന്ന വികാരം ആഴത്തില്‍ വേരോടിയിട്ടുണ്ട്. പഴയ എസ്എഫ്‌ഐ നേതാവിന്റെ ആവേശത്തോടെയാണ് കെ കെ രമ സിപിഎം കേന്ദ്രങ്ങളില്‍ കടന്ന് ചെന്ന് വോട്ടുകള്‍ നേടിയെടുത്തത്. സിപിഎം ബന്ധങ്ങള്‍ ഏറെയും വോട്ടായി മാറി.

57 ന് ശേഷം വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടുന്ന ആദ്യ സോഷ്യലിസ്റ്റ് ഇതര ജനപ്രതിനിധി. 57 ലെ ആദ്യ തെരഞ്ഞെടുപ്പ് മാറ്റി നിറുത്തിയാല്‍ സോഷ്യലിസ്റ്റ് കക്ഷികളാണ് ഇവിടെ വിജയിക്കാറുള്ളത്. 1957 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എം കെ കേളുവാണ് വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

‘തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ടി.പി. ചന്ദ്രശേഖരന്‍ നിയമസഭയിലുണ്ടാകും’ എന്നായിരുന്നു കെ.കെ. രമ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ആ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. ഫലം അറിഞ്ഞപ്പോള്‍ വിജയം ജീവിത സഖാവിന് സമര്‍പ്പിക്കുകയായിരുന്നു കെ കെ രമ. ‘വിജയിച്ചത് താനല്ല ടി പി യാണെന്നും’ കെ കെ രമ പറഞ്ഞു.

ഒഞ്ചിയം രക്തസാക്ഷികളുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ ജനിച്ച്, ബാല്യകാലം മുതല്‍ കമ്യൂണിസ്റ്റ് വഴികളിലൂടെ മാത്രം സഞ്ചരിച്ച ടി.പി. ചന്ദ്രശേഖരന്റെ ഒമ്പതാം രക്തസാക്ഷി ദിനത്തിന്റെ രണ്ട് നാള്‍ തലേന്ന് 15ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ടി.പി ചന്ദ്രശേഖരന്റെ പത്‌നി കെ.കെ. രമ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടുന്ന ചരിത്ര മുഹൂര്‍ത്തത്തിനാണ് വടകര സാക്ഷ്യം വഹിക്കുന്നത്.

ഒരു രക്തസാക്ഷിയുടെ ഭാര്യ എന്നതില്‍ ഉപരി . ടി പി ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ബദല്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ കെ.കെ. രമക്ക് എങ്ങനെ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്. ആര്‍എംപിയുടെ രാഷ്ട്രീയം സിപിഎം വിരുദ്ധതയില്‍ ഒതുങ്ങി പോകുന്നു എന്ന വിമര്‍ശനം പല കേന്ദ്രങ്ങളില്‍ നിന്നും ശക്തമായിരുന്നു.

അക്രമ രാഷ്ട്രീയത്തിനെതിരെ നിലപാട് ശക്തിപ്പെടുത്തുമ്പോഴും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിച്ച ജനകീയ സമരങ്ങള്‍ക്കും സമാന്തര മുന്നേറ്റങ്ങള്‍ക്കുമൊപ്പം നിലയിറുപ്പിക്കുകയായിരുന്നു. അങ്ങനെയാണ് കെ കെ രമ കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങളില്‍ ഒന്നായി മാറിയത്. വടകരയില്‍ കെ കെ രമയെ വിജയിപ്പിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം കെ കെ രമ വടകരയുടെ പൊതു സ്ഥാനാര്‍ത്ഥിയായി മാറുകയായിരുന്നു.

ടി.പി. ചന്ദ്രശേഖരന്റെ വിയോഗത്തിന് ശേഷം പ്രതിസന്ധികളെ അതിജീവിച്ചാണ് കെ.കെ. രമ പൊതു രംഗത്ത് നിലകൊണ്ടത്. പ്രാദേശിക തലത്തില്‍ നിരവധി ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ് ആര്‍.എം.പി.ഐ പ്രവര്‍ത്തിച്ചത്. നവമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കും കെ.കെ. രമ ഇരയായിരുന്നു. കെ.കെ. രമയുടെ ജയം ആര്‍.എം.പി.ഐ എന്ന ബദല്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിന് കൂടുതല്‍ കരുത്ത് പകരും.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയം വടകരയിലെ ഒഞ്ചിയം, ഓര്‍ക്കാട്ടേരി പ്രദേശങ്ങളില്‍ ആവേശകരമായി അലയടിക്കാന്‍ പോകുന്നത് നാളെയായിരിക്കും. കോവിഡ് പശ്ചാതലത്തില്‍ പൊതു പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും നാളെത്തെ ടി പി അന്ുസ്മരണം നല്‍കുന്ന ആവേശം ആര്‍എംപി പ്രവര്‍ത്തര്‍ക്ക് ചെറുതൊന്നുമല്ല

9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012 മെയ് നാലിനായിരുന്നു ആര്‍.എം.പി.ഐ സ്ഥാപക നേതാവും മുന്‍ സി.പി.ഐ.എം നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ടത്. ടി പി വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മനെതിരെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് വലിയ ചര്‍ച്ചകളായിരുന്നു നടന്നത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP