സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒഞ്ചിയത്ത് ; പ്രതിരോധ നിരയൊരുക്കി സിപിഎം

By news desk | Saturday March 10th, 2018

SHARE NEWS

വടകര: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പ്പം സമയത്തിനകം ഒഞ്ചിയത്തെത്തും. തുടര്‍ന്ന് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനത്ത് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കും.

ഒഞ്ചിയത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്തുകയാണ് സംസ്ഥാന സെക്രട്ടറി സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.  വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.

ഒഞ്ചിയത്തെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍എംപിയും യുഡിഎഫും വ്യാപകമായി കള്ള പ്രചരണങ്ങള്‍ അഴിച്ചു വിടുകയാണെന്നും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് തങ്ങള്‍ അക്രമിക്കപ്പെടുകയാണെന്ന് വിലപിക്കുന്നതെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള നിയമസഭയില്‍ അവതരിപ്പിച്ച അടിയിന്തിര പ്രമേയത്തില്‍ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളിലും തൊഴിലാളികള്‍ക്ക് തൊഴില്‍ ഇടങ്ങളിലേക്കോ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് ആരോപിച്ചിരുന്നു.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര പ്രമേയത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഓര്‍ക്കാട്ടേരിയിലെ പൊതുസമ്മേളനത്തിലും കോടിയേരി രാഷ്ട്രീയ എതിരാളികള്‍ക്ക് ചുട്ടമറുപടി നല്‍കും.

കേരളീയ സമൂഹത്തിന് മുമ്പില്‍ ഒരു ജനതയെ ഒട്ടാകെ അക്രമികളായി ചിത്രീകരിക്കാനാണ് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ശ്രമിച്ചത്. ഓര്‍ക്കാട്ടേരി മേഖലയില്‍ ആര്‍എംപി മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഒത്താശയോടെ സി.പി.ഐ. (എം)നു നേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഒഴിച്ചു വിടുകയാണ്.

ജനുവരി അവസാനം ഓര്‍ക്കാട്ടേരി ചന്തയില്‍ എത്തിചേര്‍ന്ന സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ അക്രമിച്ചു. ഡി.വൈ.എഫ്.ഐ നേതാവ് പ്രജിത്ത് ബാബു ഒട്ടേറെ പ്രവര്‍ത്തകരെ ആര്‍.എം.പി സംഘം മാരകമായി പരിക്കേല്‍പ്പിച്ചു.

അനശ്വരനായ കമ്യൂണിസ്റ്റ് രക്തസാക്ഷി മണ്ടോടി കണ്ണന്റെ സ്മാരക മന്ദിരം ഒട്ടേറെ തവണ ഇക്കൂട്ടര്‍ ആക്രമിച്ചു തകര്‍ത്തതെന്നും ആര്‍എംപിയുടെ പരസ്യമായ യുഡിഎഫ് ബാന്ധവത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് തിരിച്ച് വരികയാണെന്നും ഇതില്‍ ആശങ്കയുള്ള ആര്‍എംപി നേതൃത്വം അക്രമങ്ങള്‍ ഒഴിച്ച് വിട്ടു മേഖയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണെന്നു സിപിഎം നേതൃത്വം ആരോപിക്കുന്നു.

മാധ്യമങ്ങളിലും പൊതു സമൂഹത്തിനും സിപിഐമ്മിനെ കൊലയാളികളുടെ രാഷ്ട്രീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്നതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...