\വടകര : താഴെ അങ്ങാടിയിലെ സാമൂഹിക സാംസ്കാരികസ്പോര്ട്സ് രംഗത്തെ നിറസാന്നിധ്യമായ എക്കൊ കൊയിലാണ്ടി വളപ്പ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഇരുപത്തിയാറാം വാര്‍ഷികാഘോഷ പരിപാടിക്ക് തുടക്കമായി. മൂന്ന് മാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവിധ സ്പോര്‍ട്സ് മല്‍സരങ്ങള്‍, കാരംസ് ടൂര്‍ണമെന്റ്, നാടന്‍ കായികമേള, കോല്‍ക്കളി ഫെസ്റ്റ്, മെഡിക്കല്‍ ക്യാമ്പ് എന്നിവയാണ് വിവിധ ഘട്ടങ്ങളിലായി നടക്കുക.

സമാപന സമ്മേളനത്തില്‍ വിവിധ സ്കൂള്‍ ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്യും. ആഘോഷത്തിന്റെ ഒന്നാം ഘട്ട പരിപാടിയെന്ന നിലയില്‍ എട്ട് ദിവസം നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് വടകര മലബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രാണ്ടില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.

ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 44ാം വാര്‍ഡ് കൗണ്‍സിലര്‍ പികെ ജലാല്‍ നിര്‍വഹിച്ചു.
എക്കൊ കൊയിലാണ്ടി വളപ്പ് പ്രസിഡന്റ് കെവിപി നിസാര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെവിപി ഷാജഹാന്, വാര്‍ഷികാഘോഷ പരിപാടി സ്വാഗതസംഘം ചെയര്മാന് സിടി നിസാര്‍, ജോയിന്‍ കണ്‍വീനര്‍ പികെ റഹീം, കെവിപി ഷഹീര്‍, ഫാരിസ് എന്നിവര്‍ സംസാരിച്ചു.
News from our Regional Network
RELATED NEWS
