കൊളസ്ട്രോള്‍ കൂടിയതിന് വെളിച്ചെണ്ണയെ കുറ്റംപറഞ്ഞവര്‍ക്ക് തേങ്ങ ചിരട്ട ആശ്വാസമേകും

By | Friday October 31st, 2014

SHARE NEWS

coconut shell
കൊളസ്ട്രോള്‍ കുറയ്ക്കാനുതകുന്ന നിരവധി ശക്തിയേറിയ മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വിലയേറിയ ഈ മരുന്നുകള്‍ കഴിച്ചാല്‍ മൂന്നോ നാലോ ആഴ്ചകള്‍ കൊണ്ട് കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. എന്നാല്‍ മരുന്നുകള്‍ കൂടാതെയുള്ള ചികിത്സ രീതിയാണ് കൊളസ്ട്രോളിനു ഏറ്റവും അഭികാമ്യം. പ്രത്യേകിച്ച് ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മിക്കവരുടെയും ശരീരത്തിന് പിടിക്കാത്തതാണ്. ചിലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഒരു ചികിത്സ രീതിയാണ് ഇന്ന്‍ നാട്ടിന്‍പുറങ്ങളിലുള്ളവര്‍ പരീക്ഷിച്ചു വരുന്നത്.

കൊളസ്ട്രോള്‍ കൂടിയതിന് വെളിച്ചെണ്ണയെ കുറ്റം പറഞ്ഞവര്‍ക്ക് ഇനി തേങ്ങ ചിരട്ടി ആശ്വാസം നല്‍കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തേങ്ങ ചിരട്ടി ഉപയോഗിച്ചുള്ള പുത്തന്‍ ചികിത്സ രീതി നാട്ടിന്‍പുറങ്ങളില്‍ സംസാരവിഷയമാവുകയാണ്. മൂന്ന് തേങ്ങ ചിരട്ടി മൂന്ന് ക്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് വെള്ളമാക്കി അറ്റവയറ്റില്‍ കുടിക്കുന്നതാണ് പുതിയ ചികിത്സ രീതി. ഇങ്ങനെ കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് കൊളസ്ട്രോള്‍ നന്നായി കുറയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ചിലവില്ലാത്തതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഒരു ചികിത്സ രീതിയായതിനാല്‍ പൊതുജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞെന്നാണ് അറിയാന്‍ കഴിയുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്