കോരപ്പുഴ പാലം പുനര്‍നിര്‍മാണം യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും

By | Friday January 18th, 2019

SHARE NEWS

കോഴിക്കോട്: കോരപ്പുഴ പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഉടലെടുത്ത യാത്രാ പ്രശ്‌നത്തിനു പരിഹാരമാകുന്നു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ പാലത്തിന്റെ ഇരു ഭാഗങ്ങളില്‍ നിന്നും ബസുകള്‍ ഓട്ടം തുടങ്ങും.

കോരപ്പുഴ മുതല്‍ കൊയിലാണ്ടി വരെ ആറു ബസുകളും എലത്തൂര്‍ മുതല്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍്് വരെ ആറ് ബസുകളും സര്‍വീസ് നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
എലത്തൂര്‍ സ്റ്റാന്റ് മുതല്‍ കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്റ് വരെ സര്‍വീസ് നടത്തുന്ന ഒരു ബസ് ഏഴ്/എട്ട് ട്രിപ്പുകള്‍ ഓടാനും യോഗത്തില്‍ ധാരണയായി.


സമയക്രമം സംബന്ധിച്ച ധാരണ ബസുടമകള്‍ ആര്‍.ടി.ഒക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 20 മുതല്‍ തീരുമാനങ്ങള്‍ നടപ്പില്‍ വരും. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, വടകര ജോയിന്റ് ആര്‍.ടി.ഒ. എന്‍. സുരേഷ് കുമാര്‍, എലത്തൂര്‍ അഡീ.എസ്.ഐ രാമചന്ദ്രന്‍ ടി, ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...