പരിഹരിസച്ചവരോട് പ്രതികരണവുമായി കോട്ടയില്‍ രാധാകൃഷ്ണന്‍

By | Tuesday August 13th, 2019

SHARE NEWS

വടകര: ഏറാമല ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ഉരുളിയില്‍ സന്ദര്‍ശിക്കാന്‍ ഇടായതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു. ചെമ്പിനുള്ളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രീയ എതിരാളികള്‍ പരിഹാസ രൂപേണ എന്ന രീതിയില്‍ പ്രചാരണം നടത്തിയിരുന്നു.

കോട്ടയില്‍ രാധാകൃഷ്ണന്‍ പറയുന്നു

തോട്ടുങ്ങല്‍ കഞ്ഞിപ്പുരയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ അയക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഓര്‍ക്കാട്ടേരി CHC സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉസ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഏറാമല ഗ്രാമപഞ്ചായത്തിന്റെ വാഹനത്തില്‍ സ്ഥലത്തേക്ക് പുറപ്പെട്ടു എന്നാല്‍ കുന്നുമ്മക്കര റോഡില്‍ നിന്നും കഞ്ഞിപ്പുരയിലേക്ക് പോകുന്ന റോഡില്‍ അരയ്ക്ക് മേലോട്ടു വെള്ളം ഉള്ളതിനാല്‍ സംഘം മടങ്ങി വരിക ഉണ്ടായി .
അതിനു ശേഷം ഏറാമല വിലേജ് ഓഫീസര്‍ ബ്ലോക്ക് പ്രസിഡന്റ് എന്ന നിലയ്ക്ക് എന്നെ വിളിക്കുകയും മെഡിക്കല്‍ സംഘം അവിടെ എത്തിയിട്ടില്ല എന്നറിയിക്കുകയും ചെയ്തു. ഞാന്‍ മെഡിക്കല്‍ ഓഫീസറോട് എന്താണെന്ന്കാര്യം ചോദിച്ചപ്പോള്‍ വാഹനം പോകാത്തത് കൊണ്ടാണ് മടങ്ങിയതെന്ന് പറയുകയും ചെയ്തു.വെള്ളം കയറിയത് കൊണ്ടാണ് പോകാന്‍ സാധിക്കാത്തത് എന്ന് വില്ലേജ് ഓഫീസറെ അറിയിച്ചപ്പോള്‍ ജനങ്ങള്‍ അവിടെ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് മറുപടി കിട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റ വാഹനത്തില്‍ ഞാനും മെഡിക്കല്‍ ഓഫീസറും സിഡിപിയും ഐസിഡിഎസ്സിന്റെ സൂപ്പര്‍വൈസര്‍മാരടക്കമുള്ള മെഡിക്കല്‍ സംഘം അവിടെ പോകുകയും ജനങ്ങള്‍ ഏര്‍പ്പാടാക്കിയ ഉരുളിയില്‍ കുന്നുമ്മക്കര റോഡില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് ആദ്യം മെഡിക്കല്‍ ഓഫീസറും പിന്നെ മെഡിക്കല്‍ സംഘവുംപോകുകയാണ് ഉണ്ടായത് .
അവസാനം എന്നോട്ട് ക്യാമ്പിലേക്ക് വരാന്‍ ആവശ്യപ്പെട്ടു .എന്നെ സംബന്ധിച്ചെടുത്തോളം ഇടതുകാലിന്റെ ഹിപ്പിന്റെ ബോള്‍ മാറ്റിവച്ചതും വലതുകാലില്‍ ശസ്ത്രക്രിയ ചെയ്തതും കാരണo ഉരുളിയില്‍ കയറി പോകാന്‍ താല്പര്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ ജനങ്ങള്‍ വിളിച്ച് നിര്‍ബന്ധിച്ച കാരണം അതും ഒരു പരാതിക്ക് ഇടവരരുത് എന്നതിനാലാണ് ഉരുളിയില്‍ കയറി ക്യാമ്പിലേക്ക് പോയത്. ക്യാമ്പിലെത്തി മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം തിരിച്ച് വരുമ്പോള്‍ ഉരുളിയില്‍ കയറാന്‍ താല്പര്യമില്ലാത്തതിനാല്‍ വേറെ ഏതെങ്കിലും വഴി പോകാന്‍ സാധിക്കുമോയെന്ന് ചോദിച്ചപ്പോള്‍ മറ്റൊരു വഴി ഏറെ ചുറ്റി പോകാന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ അതു വഴിയും ഏറെ വെള്ളം താണ്ടി വാഹനത്തില്‍ തിരിച്ച് ഓര്‍ക്കാട്ടേരിയില്‍ എത്തി.
ഒരു ജന പ്രതിനിധി എന്ന നിലയ്ക്ക് എന്റെ കടമ ഞാന്‍ നിറവേറ്റിയിട്ടുണ്ട്. ആര് എന്തൊക്കെ ട്രോളിയാലും ഞാന്‍ എന്റെ മനസാക്ഷിയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകും. ആരൊക്കെ എന്ത് പോസ്റ്റിട്ടാലും തകര്‍ന്ന് പോകുന്നതല്ല എന്റെ പൊതുപ്രവര്‍ത്തനം. എനിക്ക് എതിരെ പോസ്റ്റിട്ടവരോടും എന്നെ സ്‌നേഹിച്ച നല്ലവരായ ആളുകളോടും നന്ദി രേഖപ്പെടുത്തട്ടെ . എന്ന് കോട്ടയില്‍ രാധാകൃഷ്ണന്‍ .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്