Categories

കോവിഡ് പ്രതിരോധം ; വടകരയിലും പയ്യോളിയിലും നിയന്ത്രണം കര്‍ശനമാക്കും

വടകര: കോവിഡ് രോഗികള്‍ അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍
നഗരസഭ പ്രദേശത്ത് നിയന്ത്രണം കര്‍ശനമാക്കും സമീപപഞ്ചായത്തുകള്‍ക്ക് പുറമെ പയ്യോളി, കൊയിലാണ്ടി തുടങ്ങിയ നഗരസഭകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുകയാണ്.

നഗരസഭയില്‍ കോവിഡിനെതിരെ ജാഗ്രതക്കുറവുണ്ടായെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടേയും ആരോഗ്യ വിഭാഗത്തിന്റെയും പോലീസിന്റെയും സംയുക്തിഭിമുഖ്യത്തില്‍ പരിശോധനയും നിയമ നടപടികളിലും വരും ദിവസങ്ങളില്‍ കര്‍ശനമാക്കും

പയ്യോളിയിലും നിയന്ത്രണം കര്‍ശനമാക്കും


പയ്യോളി : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം നഗരസഭ വിളിച്ച യോഗം വിവിധ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ആര്‍.ആര്‍.ടി., കൗണ്‍സിലര്‍മാര്‍, പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടിപ്രതിനിധികള്‍, യുവജനസംഘടനാ നേതാക്കള്‍, ആരാധനാലയ പ്രതിനിധികള്‍, ഓട്ടോടാക്‌സി സംഘടന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വെള്ളിയാഴ്ചമുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍.

കടകളും സ്ഥാപനങ്ങളും തട്ടുകടകളും ഏഴുമണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഹോട്ടലുകളും ഭക്ഷണശാലകളും ഒമ്പതുമണിവരെ തുറക്കാം. പകുതിസീറ്റുകളിലേ ആളുകള്‍ പാടുള്ളൂ. കഴിയുന്നതും പാര്‍സല്‍ പ്രോത്സാഹിപ്പിക്കണം. വിവാഹങ്ങളും മറ്റുചടങ്ങുകളും നടത്തുന്ന വീട്ടുകാരും ഭക്ഷണം കൈകാര്യം ചെയ്യുന്നവരും ടെസ്റ്റ് നടത്തണം. മത്സ്യവില്‍പ്പന നിരീക്ഷിക്കും. ക്ഷേത്രങ്ങളും പള്ളികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. നോമ്പുതുറയ്ക്ക് ക്രമീകരണങ്ങള്‍ നടത്തണം. ചടങ്ങുകള്‍ ജാഗ്രതാസൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. മരണ വീടുകളില്‍ ബന്ധുക്കള്‍ മാത്രമാക്കി ചുരുക്കണം.

കുട്ടികളും പ്രായമായവരും പൊതു ഇടങ്ങള്‍ ഒഴിവാക്കണം. സ്ഥാപനത്തിന്റെ വലുപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവയുടെ ലൈസന്‍സ് റദ്ദുചെയ്യും. 16, 17, 19, 20, 22 തീയതികളില്‍ കോവിഡ് ടെസ്റ്റ് ക്യാമ്പുകള്‍ നടത്തും. 500 ആളുകളെ ടെസ്റ്റിന് വിധേയരാക്കും. 17, 24, 26, 27 തീയതികളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും സംഘടിപ്പിക്കും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP