Categories
Flash News

വടകരയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കും

വടകര : കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിനുപിന്നാലെ തദ്ദേശസ്ഥാപനങ്ങളും കോവിഡ് പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മിക്ക തദ്ദേശസ്ഥാപനങ്ങളും യോഗം ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കി.

തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദരായി നിന്നവരാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കോവിഡ് പ്രോട്ടോകോള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നതെന്ന് ആക്ഷേപമുണ്ട്.

വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.


സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും ക്വാറന്റീന്‍ കര്‍ശനമാക്കാനും വടകര നഗരസഭയില്‍ ചേര്‍ന്ന വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും ആശാപ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു.

എടച്ചേരിയില്‍ കര്‍ശന നിയന്ത്രണം

എടച്ചേരി പഞ്ചായത്തില്‍ കോവിഡ് കുത്തിവെപ്പും ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
കടകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കുകയും വാര്‍ഡ്തല ആര്‍.ആര്‍.ടി. പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചു.
മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം, സാമൂഹികഅകലം പാലിക്കല്‍ എന്നിവ ഉറപ്പാക്കും. 11ന് രാവിലെ ഒമ്പതുമുതല്‍ നരിക്കുന്ന് യു.പി. സ്‌കൂളില്‍ കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്താനും തീരുമാനമായി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP