Categories
Flash News

ഏറാമലയില്‍ കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

ഓര്‍ക്കാട്ടേരി : ഏറാമല ഗ്രാമ പഞ്ചായത്ത് കോവിഡ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു . നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡ് തല ആര്‍ ആര്‍ ടി കോപനവും വിന്യാസവും പഞ്ചായത്ത് തല കണ്‍ട്രോള്‍ റൂം നടത്തും .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി വൈസ് പ്രസിഡന്റ് ദീപുരാജ് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ ജസീല വി.കെ. പ്രസീത എം.പി .പ്രഭാകരന്‍ പറമ്പത്ത് സെക്രട്ടറി ദിനേശന്‍ എന്‍ കെ നോഡല്‍ ഓഫീസര്‍ ദിവ്യ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോലീസ് പ്രതിനിധികള്‍ ചേര്‍ന്ന സമിതി അവലോകനം നടത്തും

കോവിഡ് ചികിത്സ വാക്‌സിനേഷന്‍ ടെസ്റ്റിങ് വാഹന സൗകര്യം വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഉറപ്പ് വരുത്തുന്നതിന് സംയുക്ത മോട്ടോര്‍ തൊഴിലാളി യോഗം ചേര്‍ന്നു . ന്യായമായ നിരക്കില്‍ വാഹനം ഉറപ്പ് വരുത്തും എന്ന് യോഗം തീരുമാനിച്ചു. നിര്‍ധനര്‍ക്ക് വാര്‍ഡ് ആര്‍ആര്‍ടി പഞ്ചായത്ത്- ആര്‍ ആര്‍ടി നേതൃത്വത്തില്‍ വാഹന സൗകര്യം ലഭ്യമാണ്.
ഭക്ഷണം മരുന്ന് ആവശ്യങ്ങള്‍ക്ക് വാര്‍ഡ് തല കണ്‍വീനര്‍മാരും പഞ്ചായത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.


കണ്‍ട്രോള്‍ റൂം നമ്പര്‍ 9656547047
പഞ്ചായത്ത് നോഡല്‍ ഓഫീസര്‍ 9400602664 ആബുലന്‍സ് 81578787 82. 8592942696 വാഹന നോഡല്‍ ഓഫീസര്‍ 9497805837
ചികിത്സ നോഡല്‍ ഓഫീസര്‍ 9496105287 പൊതുവിഭാഗം നോഡല്‍ ഓഫീസര്‍ 9645546545 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ നിയുക്ത എംഎല്‍എ കെ.കെ. രമ പങ്കെടുത്തു.

നിലവില്‍ പഞ്ചായത്തിലെ രോഗികള്‍ക്കായി ആരോഗ്യ വകുപ്പും പഞ്ചായത്തും നല്‍കുന്ന സേവനങ്ങള്‍ തൃപ്തികരമാണെന്ന് കെ.കെ രമ പറഞ്ഞു. തുടര്‍ന്ന് ഓര്‍ക്കാട്ടേരിയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ യോഗത്തിലും നിയുക്ത എം.എല്‍.എ പങ്കെടുത്തു. കൊവിഡ് കാലത്ത് ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അവര്‍ വ്യക്തമാക്കി. കൊവിഡ് രോഗികളുമായി യാത്ര നടത്താന്‍ സന്നദ്ധരായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് എല്ലാവിധ പിന്തുണയും പഞ്ചായത്തിന്റെയും തന്റെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് കെ.കെ രമ വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികളുമായി യാത്രചെയ്യേണ്ടിവരുന്ന ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തിക സഹായമടക്കം ചെയ്യുമെന്ന് പഞ്ചായത്ത് അധികാരികള്‍ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സത്യന്‍( ഐഎന്‍ടിയുസി ), ശ്രുതി മനോജന്‍( എച്ച് എംഎസ് ), ശമല്‍( ആര്‍എംടിയു), ബാബു തിരുമുമ്പില്‍(സിഐടിയു), നിസാര്‍(എസ് ടിയു), ബാബു( ജെ എല്‍യു) ,കുറിഞ്ഞാലിയോട് രാജന്‍( ബിഎംഎസ് ) , എ.കെ. കുഞ്ഞിക്കണാരന്‍( എഐടിയുസി),സുരേഷ് , എംപി ദാമോദരന്‍ , സുരേഷ് എന്നീ തൊഴിലാളി നേതാക്കള്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP