Categories
Flash News

കോവിഡ് രോഗികള്‍ വാഹന സൗകര്യം ഒരുക്കി സിപിഐ (എം) പ്രവര്‍ത്തകര്‍

വടകര: കോവിഡ് രോഗികള്‍ക്കും നീരീക്ഷണത്തിന്‍ കഴിയുന്നവര്‍ക്കും സി പി ഐ എം ചോറോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്ത്വത്തിലുള്ള കൈത്താങ്ങ് സന്നദ്ധ സേന വാഹന സൗകര്യമൊരുക്കി.

വാഹനം സി.പി ഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം വി ദിനേശന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മധു കുറുപ്പത്ത് അദ്ധ്യക്ഷനായി കെ കെ പവിത്രന്‍ , ടി.ടി ബാബു , റഷിദ് എം.കെ,, എന്നിവര്‍ സംസാരിച്ചു കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവിശ്യമായ ക്വിറ്റുകള്‍ ന്നദ്ധ സേനയുടെ കണ്‍വീനര്‍ ആകാശ് ടി.ടി , ബബിത്ത് എന്നിവര്‍ക്ക് ലോക്കല്‍ സെക്രട്ടറി കെ.കെ പവിത്രന്‍ കൈമാറി

വാക്‌സിന്‍ ചലഞ്ച്് ഒഞ്ചിയം സഖാക്കള്‍
സമാഹരിച്ചത് 6.85 ലക്ഷം രൂപ


ഒഞ്ചിയം: 73ാമത് ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി സിപിഐ(എം) ഏരിയാ കമ്മറ്റി സംഘടിപ്പിച്ച വാക്‌സിന്‍ ചലഞ്ചിലൂടെ 685854 (ആറ് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എണ്ണൂറ്റി അന്‍പത്തി നാല്) രൂപയാണ്. സമാഹരിച്ചത്.
ഒഞ്ചിയത്ത് വസൂരിയും കോളറയും പടര്‍ന്ന് പിടിച്ച കാലത്ത് രോഗ ബാധിതരുടെ ഉറ്റബന്ധുക്കള്‍ പോലും കൈയ്യൊഴിഞ്ഞപ്പോള്‍ മരണശയ്യയിലായവരെ പരിചരിക്കാന്‍ സധൈര്യം മുന്നോട്ട് വന്നത് മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള ആദ്യകാല കമ്മ്യൂണിസ്റ്റ്് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. അവരുടെ പാതാ പിന്‍തുടര്‍ന്ന് ഒഞ്ചിയത്തെ സിപിഐ(എം) പ്രവര്‍ത്തകര്‍ മഹാമാരിക്കെതിരെ പോരാടാന്‍ സാദാ സജ്ജരായി കൂടെയുണ്ട്.

കോവിഡ് കാലത്ത് രോഗപ്രതിരോധ പ്രവര്‍ത്തനമാണ് ഉചിതമെന്ന ബോധ്യത്തിലാണ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്യാന്‍ സിപിഐ(എം) നേതൃത്വം ആഹ്വാനം ചെയ്തത്.

പെന്‍ഷന്‍ തുകയില്‍ നിന്ന് സ്വരുക്കൂട്ടി വെച്ച വിഹിതം ഏല്‍പ്പിച്ചവര്‍., സമ്പാദ്യ ശേഖരമായ പണക്കുടുക്ക ഏല്‍പ്പിച്ച കുരുന്നുകള്‍., സ്‌കോളര്‍ഷിപ്പ് തുക തന്നവര്‍. സക്കാത്ത് ലഭിച്ച തുക തന്നവര്‍.
കമ്മല്‍ തന്നവര്‍., മോതിരം തന്നവര്‍. ഇരുചക്ര വാഹനം തന്നവര്‍. നാളികേരം തന്നവര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ വിവിധ രീതിയില്‍ പണ സമാഹരണത്തിനായി മുന്നിട്ടിറങ്ങിയപ്പോള്‍ വാക്‌സിന്‍ ചലഞ്ച് വന്‍വിജയമായി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS